പ്രാ​ർ​ഥ​നാ വാ​രം ആ​രം​ഭി​ച്ചു
Wednesday, November 13, 2019 11:22 PM IST
കൊ​ല്ലം: വൈ​എം​സി​എ​യും വൈ​ഡ​ബ്ല്യു​സി​എ​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പ്രാ​ർ​ഥ​നാ​വാ​രം ആ​രം​ഭി​ച്ചു. തേ​വ​ള്ളി സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ മു​ൻ ഡെ​പ്യൂ​ട്ടി അ​ക്കൗ​ണ്ട​ന്‍റ് ജ​ന​റ​ൽ രാ​ജ​ൻ പ​ണി​ക്ക​ർ‌ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ക​ട​പ്പാ​ക്ക​ട സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​റ​ണാ​കു​ളം സേ​ക്ര​ട്ട് ഹാ​ർ​ട്ട് കോ​ള​ജി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ.​ശാ​ന്തി മ​ത്താ​യി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. സ​ഖ​റി​യാ​സ് മാ​ർ അ​ന്തോ​ണി​യ​സ് മെ​ത്രാ​പോ​ലീ​ത്ത അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കൊ​ല്ലം ചി​ന്ന​ക്ക​ട സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള യു​ണൈ​റ്റ​ഡ് തി​യോ​ള​ജി​ക്ക​ൽ കോ​ള​ജ് അ​ധ്യാ​പി​ക ഡൈ​നാ വി​ൽ​സി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി. റ​വ.​ഡേ​വി​ഡ് ഹാ​ബേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​ൺ ജോ​ർ​ജ്, എ​ലി​സ​ബ​ത്ത് ജേ​ക്ക​ബ്, ഡോ.​കെ.​റ്റി.​ജോ​ർ​ജ്, സൂ​സ​ൻ ഏ​ബ്ര​ഹാം, അ​ല​ക്സാ​ണ്ട​ർ പ​ണി​ക്ക​ർ, റ്റി.​വി.​ജോ​സ​ഫ്, പി.​കെ.​ഉ​മ്മ​ച്ച​ൻ, ജോ​ർ​ജ് തോ​മ​സ്, റ്റി.​വി.​ജോ​ർ​ജ്, സാം​സ​ൺ മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.