സ​ദാ​ന​ന്ദ​പു​രം സ്കൂ​ളി​ലെ വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​ക്ക് പ​ദ്ധ​തി വ​ർ​ണാ​ഭ​മാ​യി
Thursday, November 14, 2019 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​ക്ക് പ​ദ്ധ​തി സ​ദാ​ന​ന്ദ​പു​രം ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ളി​ൽ വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു.
പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ക​വി​യു​മാ​യ രാ​ജ​ൻ താ​ന്നി​ക്ക​ലി​നെ വി​ദ്യാ​ർ​ത്ഥി​ക​ളും അ​ധ്യാ​പ​ക​രും പി​ടി​എ ഭാ​ര​വാ​ഹി​ക​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭ​വ​ന​ത്തി​ലെ​ത്തി​യാ​ണ് ആ​ദ​രി​ച്ച​ത്. പൂ​ക്ക​ളും പു​സ്ത​ക​ളും ന​ൽ​കി പ്ര​തി​ഭ​യെ വ​ര​വേ​റ്റ​പ്പോ​ൾ പു​തു ത​ല​മു​റ​യ്ക്ക് അ​ത് ന​വ്യാ​നു​ഭ​വ​മാ​യി.
അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ക​വി​ത​ക​ൾ ചൊ​ല്ലി​യും വി​ദ്യാ​ർ​ത്ഥി മ​ന​സ് കീ​ഴ​ട​ക്കി​യ രാ​ജ​ൻ താ​ന്നി​ക്ക​ലി​നോ​ടൊ​പ്പം വി​ദ്യാ​ർ​ഥി​ക​ളും സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി. ത​ന്‍റെ ക​വി​ത​ക​ൾ അ​ട​ങ്ങി​യ പു​സ്ത​ക​ങ്ങ​ൾ സ​മ്മാ​നി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ മ​ട​ക്കി അ​യ​ച്ച​ത്.
പ്ര​ഥ​മാ​ധ്യാ​പി​ക പി.​എ​സ്.​ഗീ​ത, പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ജ​യ​ച​ന്ദ്ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി ചെ​മ്പ​ക​ശേ​രി, അ​ധ്യാ​പ​ക​രാ​യ സാ​ബു ജോ​ൺ, കെ.​ഒ.​രാ​ജു​ക്കു​ട്ടി, സൂ​സ​ൻ ഡാ​നി​യേ​ൽ, എ​സ്.​ജ​യ, ഏ​ലി​യാ​മ്മ ജോ​ൺ, എ​ൻ.​ജി.​ഗീ​താ​മ​ണി​യ​മ്മ, സി.​ഗി​രി​ജ, ബി.​എ​ൽ.​രേ​ഖ റാ​ണി, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി എ.​ന​ന്ദ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശി​ശു​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന ച​ട​ങ്ങു​ക​ളും ന​ട​ന്നു. കെ.​ച​ന്ദ്ര​ഭാ​നു, പി.​മി​നി, ആ​ർ.​എം.​ല​ക്ഷ്മി ദേ​വി, ആ​ർ.​ലീ​ന,ചി​ഞ്ചു.​വി.​മ​ധു, ഓ​ഷി​ൻ.​വി.​ര​മേ​ശ്, ജി​ൻ​സി ജോ​ൺ, ആ​ർ.​എം.​പാ​ർ​വ​തി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.