റെ​യി​ല്‍​വേ ഗേ​റ്റ് ടി​പ്പ​റി​ടി​ച്ച് ത​ക​ര്‍​ത്തു; ആ​വ​ണീ​ശ്വ​ര​ത്ത് ഗ​താ​ഗ​തം സം​തം​ഭി​ച്ചു
Friday, November 15, 2019 12:10 AM IST
പ​ത്ത​നാ​പു​രം:​കൊ​ല്ലം-ചെ​ങ്കോ​ട്ട പാ​ത​യി​ല്‍ ആ​വ​ണീ​ശ്വ​ര​ത്ത് റെ​യി​ല്‍​വേ ഗേ​റ്റ് ടി​പ്പ​റി​ടി​ച്ച് ത​ക​ര്‍​ത്തു.
ലെ​വ​ൽ ക്രോ​സി​ന്‍റെ ഭാ​ഗ​ങ്ങ​ൾ റോ​ഡി​ന് കു​റു​കെ വീ​ണ​തി​നെ തു​ട​ർ​ന്ന് കു​ന്നി​ക്കോ​ട് പ​ത്ത​നാ​പു​രം പാ​ത​യി​ൽ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം പൂ​ര്‍​ണ്ണ​മാ​യും ത​ട​സ​പ്പെ​ട്ടു. ​ഇ​ന്ന​ലെ രാ​വി​ലെ എട്ടോടെ​യി​രു​ന്നു സം​ഭ​വം. ചെ​ന്നൈ-​എ​ഗ്മോ​ർ എ​ക്സ്പ്ര​സ് തീ​വ​ണ്ടി ക​ട​ത്തി​വി​ടാ​ൻ ലെ​വ​ല്‍ ക്രോ​സി​ല്‍ റെ​യി​ല്‍​വേ ഗേ​റ്റ് താ​ഴ്ത്തു​ന്ന​തി​നി​ടെ പ​ത്ത​നാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ ടി​പ്പ​റാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. ലോ​റി​യു​ടെ മു​ക​ള്‍ ഭാ​ഗം ഇ​ടി​ച്ച് ഗേ​റ്റ് പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.
ചെ​ന്നൈ എ​ഗ്മോ​ർ എ​ക്സ്പ്ര​സ് അ​ര മ​ണി​ക്കൂ​റോ​ളം ലെ​വ​ല്‍​ക്രോ​സി​ന് സ​മീ​പ​ത്താ​യി പി​ടി​ച്ചി​ട്ടു. തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​ഞ്ഞ ശേ​ഷ​മാ​ണ് ട്രെ​യി​ന്‍ ക​ട​ത്തി വി​ട്ട​ത്.​ പി​ന്നീ​ട് ഒ​രു​മ​ണി​ക്കൂ​റി​ന് ശേ​ഷം വാ​ഹ​ന ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചെ​ങ്കി​ലും ത​ക​ർ​ന്ന ഗേ​റ്റ് പോ​സ്റ്റ് ന​ന്നാ​ക്കാ​നാ​യി ഉ​ട​നേ​ത​ന്നെ അ​ട​ച്ചി​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് ഉ​ച്ച​കഴിഞ്ഞ് രണ്ടോടെ റെ​യി​ല്‍​വേ ഗേ​റ്റി​ല്‍ അ​റ്റ​കു​റ്റ പ​ണി​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി വി​ട്ട​ത്. ടി​പ്പ​ര്‍ പു​ന​ലൂ​ര്‍ ആ​ർ​പി​എ​ഫ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.