മു​ണ്ട​യ്ക്ക​ൽ അ​ഗ​തി മ​ന്ദി​ര​ത്തി​ന​ടു​ത്ത് പൈ​പ്പ് പൊ​ട്ടി​യി​ട്ട് ആ​ഴ്ച​ക​ൾ; ന​ട​പ​ടി ഇ​ല്ല
Saturday, November 16, 2019 12:22 AM IST
കൊ​ല്ലം : മു​ണ്ട യ്ക്ക​ൽ എ​ച്ച് ആ​ൻ​ഡ് സി. ​ജം​ഗ്ഷ​ൻ - തു​ന്പ​റ മാ​ർ​ക്ക​റ്റ് റോ​ഡി​ൽ അ​ഗ​തി​മ​ന്ദി​ര​ത്തി​ന് സ​മീ​പം ജ​ല​അ​തോ​റി​ട്ടി​യു​ടെ പൈ​പ്പ് ലൈ​ൻ പൊ​ട്ടി ആ​ഴ്ച​ക​ളാ​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് മു​ണ്ട യ്ക്ക​ൽ ഉ​ദ​യ​മാ​ർ​ത്താ​ണ്ഡ​പു​രം റ​സി​ഡ​ൻ​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.
അ​മൃ​ത് പ​ദ്ധ​തി​യ്ക്ക് വേ​ണ്ടി പൈ​പ്പ് ലൈ​ൻ ഇ​ടാ​ൻ വേ​ണ്ട ി കു​ഴി​യെ​ടു​ത്ത​ശേ​ഷം ഈ ​റോ​ഡി​ന്‍റെ പ​ല​ഭാ​ഗ​ത്തും പൈ​പ്പ് പൊ​ട്ട​ൽ പ​തി​വാ​യി മാ​റി. അ​ഗ​തി മ​ന്ദി​ര​ത്തി​നോ​ട് ചേ​ർ​ന്ന് ഓ​ട​യു​ടെ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ട​യി​ൽ മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ക്കു​ക​യാ​ണ്. പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ് ഓ​ട സ്ഥി​തി​ചെ​യ്യ​ന്ന​തി​നാ​ൽ പൈ​പ്പ് വെ​ള്ള​ത്തി​ൽ മ​ലി​ന​ജ​ലം ക​ല​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ ന്നും ​അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൽ. ബാ​ബു​വും ആ​വ​ശ്യ​പ്പെ​ട്ടു.