തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​നി​റ​ങ്ങി റ​വ​ന്യൂ ജീ​വ​ന​ക്കാ​ർ
Saturday, November 16, 2019 12:22 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ലെ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃത്വ​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ല​ളി​താം​ബി​ക അ​ന്ത​ർ​ജ​നം ലൈ​ബ്ര​റി​യു​ടെ പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ലെ റ​വ​ന്യൂ ജീ​വ​ന​ക്കാ​രും പ​ങ്കാ​ളി​ക​ളാ​യ​ത് ശ്ര​ദ്ധേ​യ​മാ​യി.​ ഓ​ഫീ​സ് തി​ര​ക്ക​ക​ൾ​ക്കി​ട​യി​ലും പു​സ്ത​ക സ​മാ​ഹ​ര​ണ​ത്തി​ന് പ്ര​ത്യേ​ക സ​മ​യം ക​ണ്ടെ​ത്തി മാ​തൃ​ക​യാ​വു​ക​യാ​ണ് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ർ.
വാ​യ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ വാ​യ​ന​ശാ​ല​ക​ളു​ടെ പ്ര​സ​ക്തി വ​ള​രെ വ​ലു​താ​ണെ​ന്നും വാ​യ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന ആ​ത്മ​നി​ർ​വൃ​തി മ​റ്റൊ​ന്നി​ലൂ​ടെ​യും ല​ഭി​ക്കി​ല്ലെ​ന്നും ത​ഹ​സി​ൽ​ദാ​ർ തു​ള​സീ​ധ​ര​ൻ പി​ള്ള പ​റ​ഞ്ഞു.
സ്റ്റാ​ഫ് കൗ​ൺ​സി​ൽ സ​മാ​ഹ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ ത​ഹ​സി​ൽ​ദാ​ർ തു​ള​സീ​ധ​ര​ൻ പി​ള്ള പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി കെ ​ശി​വ​പ്ര​സാ​ദി​ന് കൈ​മാ​റി. ഡെ​പ്യൂ​ട്ടി ത​ഹസിൽദാർ അ​യ്യ​പ്പ​ൻപി​ള്ള, ജീ​വ​ന​ക്കാ​രാ​യ അ​ജി​ലാ​ൽ, രാ​ജേ​ഷ്.​കെ.​ആ​ർ, രാ​ജേ​ഷ് പ​ട്ടാ​ഴി, ഹ​രി​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, ശി​ശു​പാ​ല​ൻ, പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.