അ​ന്യോ​ന്യം പ​രി​പാ​ടി​യു​മാ​യി വ​ൻ​മ​ള ഗ​വ.​എ​ല്‍ പി ​സ്കൂ​ൾ
Sunday, November 17, 2019 1:20 AM IST
പ​ത്ത​നാ​പു​രം: അ​ന്യോ​ന്യം സ​മൂ​ഹ സ​മ്പ​ര്‍​ക്ക പ​രി​പാ​ടി​യു​മാ​യി വ​ൻ​മ​ള സ​ര്‍​ക്കാ​ര്‍ എ​ല്‍ പി ​സ്കൂ​ള്‍. സ്കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്ത​വും പ്രാ​ധാ​ന്യ​വും വ്യ​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി ശ്ര​ദ്ധേ​യ​മാ​യി. വി​ദ്യാ​ല​യ​വും സ​മൂ​ഹ​വും എ​ന്ന പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​ന്യോ​ന്യം എ​ന്ന പേ​രി​ല്‍ പ്രാ​ദേ​ശി​ക പൊ​തു​യോ​ഗ​വും കു​ട്ടി​ക​ളു​ടെ പ​ഠ​ന​മി​ക​വു​ക​ളു​ടെ അ​വ​ത​ര​ണ​വും ന​ട​ന്നു​ത്. കു​ര്യോ​ട്ടു​മ​ല ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ബി ​ആ​ര്‍ സി ​ട്രെ​യി​ന​ര്‍ ജ​യ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും വി​ദ്യാ​ല​യ​ത്തെ​യും സ​മൂ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നും സ​മൂ​ഹ​ത്തെ വി​ദ്യാ​ല​യ​വു​മാ​യി അ​ടു​പ്പി​ക്കാ​നും​വേ​ണ്ടി​യാ​ണ് വി​ദ്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി ന​ട​ത്തി​യ​ത്.

സ്കൂ​ളി​നെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു വേ​ണ്ടി ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും സ​മൂ​ഹ​ത്തി​ൽ നി​ന്നും അ​ഭി​പ്രാ​യം സ്വ​രൂ​പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യും കൂ​ടി​യാ​ണ് ഈ ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്‌. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന​യോ​ഗ​ത്തി​ല്‍ മു​ൻ വാ​ർ​ഡ് മെ​മ്പ​ർ തോ​മ​സ്, എ​സ് റ്റി ​പ്ര​മോ​ട്ട​ർ ജ​യ, അ​ധ്യാ​പ​ക​രാ​യ ജ​യ​ശ്രീ, ശി​വ​പ്ര​സാ​ദ്, ഗം​ഗ, ദീ​പാ​മോ​ൾ, സൈ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.