ല​ഹ​രി നി​ര്‍​മാ​ര്‍​ജ്ജ​നം സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം: മ​ന്ത്രി
Sunday, November 17, 2019 11:20 PM IST
കൊ​ല്ലം: ല​ഹ​രി​മു​ക്ത ന​വ​കേ​ര​ള​മെ​ന്ന ല​ക്ഷ്യം മാ​തൃ​കാ​പ​ര​വും ക്രി​യാ​ത്മ​ക​വു​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന വി​മു​ക്തി പ​ദ്ധ​തി​യു​ടെ 90 ദി​ന തീ​വ്ര​യ​ത്‌​ന ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൊ​ല്ലം എ​സ്എ​ന്‍ കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളും പ​ഞ്ചാ​യ​ത്ത്-​വാ​ര്‍​ഡ് ത​ല​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ ജ​നു​വ​രി 30 വ​രെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
സ്‌​കൂ​ള്‍-​കോ​ളേ​ജ് ത​ല​ത്തി​ല്‍ ല​ഹ​രി വി​രു​ദ്ധ ക്ല​ബു​ക​ള്‍ വ​ഴി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, കു​ടും​ബ​ശ്രീ, സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കും. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ല​ഹ​രി വി​രു​ദ്ധ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കും. ജ​നു​വ​രി 25ന് ​ഓ​ഫീ​സു​ക​ളി​ല്‍ ല​ഹ​രിവി​രു​ദ്ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ലെ ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കും. വി​മു​ക്തി​യു​ടെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നു​ള്ള ബാ​ഡ്ജു​ക​ള്‍ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളു​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഡി​സം​ബ​ര്‍ നാ​ലി​ന് നി​ശ്ചി​ത സ്‌​കൂ​ളു​ക​ളി​ല്‍ അ​സം​ബ്ലി​യോ​ടൊ​പ്പം ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ എ​ടു​ക്കും.

കോ​ളേ​ജു​ക​ളി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ല​ഹ​രി വി​രു​ദ്ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 15ന് ​ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളാ​ണ് ന​ട​ത്തു​ക. 200 ല​ധി​കം ല​ഹ​രി​വി​രു​ദ്ധ ക്ല​ബു​കാ​ണ് കോ​ളേ​ജു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​നു​വ​രി 11, 12 തീ​യ​തി​ക​ളി​ല്‍ ഭ​വ​ന സ​ന്ദ​ര്‍​ശ​നം, ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ​യും ന​ട​ത്തും.

സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലു​മാ​യി ചേ​ര്‍​ന്ന് ല​ഹ​രി​ക്കെ​തി​രെ കാ​യി​ക ല​ഹ​രി എ​ന്ന പേ​രി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും. ജ​നു​വ​രി 30നാ​ണ് സ​മാ​പ​നമെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വു​മാ​യി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബൈ​ക്ക് റാ​ലി, എ​സ്എ​ന്‍ കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ഫ്‌​ളാ​ഷ്‌​മോ​ബ് എ​ന്നി​വ​യെ തു​ട​ര്‍​ന്ന് ആ​രം​ഭി​ച്ച യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​യി. ല​ഹ​രി​വി​രു​ദ്ധ സ​മൂ​ഹ​ത്തി​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന സ​ന്ദേ​ശം ഉ​ള്‍​പ്പെ​ടു​ത്തി​യ പ്ര​തി​ജ്ഞാ വാ​ച​കം ജി​ല്ലാ ക​ള​ക്ട​റും വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ ക​ണ്‍​വീ​ന​റു​മാ​യ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ചൊ​ല്ലി.

എം. ​നൗ​ഷാ​ദ് എം​എ​ല്‍​എ, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റും വി​മു​ക്തി മി​ഷ​ന്‍ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റു​മാ​യ ജേ​ക്ക​ബ് ജോ​ണ്‍, എ​സ്​എ​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ.ആ​ര്‍.സു​നി​ല്‍​കു​മാ​ര്‍, എ​ഫ്സി​ഡി​പി ആ​ന്‍റ് റ്റി​എം​എ​സ്. ഡ​യ​റ​ക്ട​ര്‍ ഫാ. ജോ​ബി സെ​ബാ​സ്റ്റ്യ​ന്‍, എ​ക്സൈ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​നൗ​ഷാ​ദ്, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡന്‍റ് എ. ​രാ​ജു, വി​മു​ക്തി മി​ഷ​ന്‍ ജി​ല്ലാ മാ​നേ​ജ​ര്‍ ഷാ​ജി ജെ. ​വ​ര്‍​ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.
എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജി​ല്ല​യി​ലെ വി​വി​ധ സ്‌​കൂ​ള്‍-​കോ​ളേ​ജു​ക​ളി​ല്‍ നി​ന്നെ​ത്തി​യ എ​ന്‍എ​സ്എ​സ് വോ​ള​ന്‍റി​യ​ര്‍​മാ​ര്‍, സ്‌​കൗ​ട്ട്‌​സ് ടീ​മം​ഗ​ങ്ങ​ള്‍, അ​ധ്യാ​പ​ക​ര്‍, യു​വ​ജ​ന ക്ഷേ​മ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​രും​പ​ങ്കെ​ടു​ത്തു. ആ​ദ​ര്‍​ശ് കൊ​ല്ലം, ര​ഞ്ജി​ത്ത് ക​ലാ​ഭ​വ​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​വ​ത​രി​പ്പി​ച്ച ല​ഹ​രി വി​രു​ദ്ധ ക​ലാ​മേ​ള​യും അ​ശ്വി​ന്‍ കൊ​ല്ല​ത്തി​ന്‍റെ മാ​ജി​ക് ഷോ​യും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി.