അ​ഞ്ച​ലിൽ വീണ്ടും തെ​രു​വ്നാ​യ ശ​ല്യ​ം; നാ​യ്ക്ക​ള്‍ ക​ടി​ച്ചു​കൊന്നത് 560 കോ​ഴി​ക​ളെ
Sunday, November 17, 2019 11:20 PM IST
അഞ്ചൽ: അ​ഞ്ച​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന തെ​രു​വ് നാ​യ ശ​ല്യ​ത്തി​ന് ഇ​നി​യും അ​റു​തി​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വ് നാ​യ അ​ക്ര​മ​ണ​ത്തി​ല്‍ 560 കോ​ഴി​ക​ൾ ച​ത്തു.
അ​ഞ്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ അ​ട്ടാ​യി​കു​ള​ത്ത് വീ​ട്ടി​ൽ മാ​ത്യു ത​ര​ക​ന്‍റെ വ​ള​ർ​ത്ത് കോ​ഴി​ക​ളാ​ണ് ച​ത്ത​ത്.
പു​ല​ര്‍​ച്ചെ കോ​ഴി​ക​ളു​ടെ ഉ​ച്ച​ത്തി​ലു​ള്ള ശ​ബ്ദം​കേ​ട്ട് ത​ര​ക​നും കു​ടും​ബ​വും ഉ​ണ​ര്‍​ന്ന് പു​റ​ത്തേ​ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് കൂ​ട്ട​മാ​യി​ട്ടു​ള്ള നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് ബ​ഹ​ളം വ​ച്ച​തോ​ടെ​യാ​ണ്‌ നാ​യ്ക്ക​ള്‍ പി​ന്മാ​റി​യ​ത്. ക​മ്പി കൊ​ണ്ട് തീ​ര്‍​ത്ത് വ​ല ത​ക​ര്‍​ത്താ​ണ് നാ​യ്ക്ക​ള്‍ കോ​ഴി​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ത്തി​നു​ള്ളി​ല്‍ ക​ട​ന്ന​ത്. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് ചൂ​ണ്ടി​കാ​ട്ടി നി​ര​വ​ധി ത​വ​ണ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ട​യി​ട്ടി​ല്ലെന്ന്‍ മാ​ത്യു ത​ര​ക​ന്‍ ആ​രോ​പി​ക്കു​ന്നു.
കോ​ഴി വ​ള​ര്‍​ത്ത​ല്‍ ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​മാ​യി സ്വീ​ക​രി​ച്ച മാ​ത്യു ത​ര​ക​ന് ഇ​ത്ര​യ​ധി​കം കോ​ഴി​ക​ള്‍ ഒ​രു​മി​ച്ചു ഇ​ല്ലാ​താ​യ​തോ​ടെ ജീ​വി​തം ത​ന്നെ വ​ഴി​മു​ട്ടി​യ അ​വ​സ്ഥ​യി​ലാ​ണ്. അ​തേ​സ​മ​യം അ​ടു​ത്തി​ടെ അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ തെ​രു​വ്നാ​യ ശ​ല്യം കു​റ​യ്ക്കു​ന്ന​തി​നാ​യി വ​ന്ധ്യം​ക​ര​ണ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വെ​ങ്കി​ലും നാ​ള്‍​ക്ക് നാ​ള്‍ ശ​ല്യം വ​ര്‍​ധി​ക്കു​ന്ന​ത​ല്ലാ​തെ കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍ പ്ര​ഭാ​ത സ​വാ​രി​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ തെ​രു​വ് നാ​യ ഭ​യ​ത്താ​ലാ​ണ് അ​ഞ്ച​ല്‍ പ്ര​ദേ​ശ​ത്തു​കൂ​ടി പോ​കാ​റു​ള്ള​ത്.