ഇത്തവണയും പത്തനാപുരത്ത് ഇടത്താവളമില്ല
Sunday, November 17, 2019 11:25 PM IST
പ​ത്ത​നാ​പു​രം:​ ഇ​ത്ത​വ​ണ​യും ഇ​ട​ത്താ​വ​ള​മി​ല്ല. പ​ത്ത​നാ​പു​ര​ത്തെ​ത്തു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ വ​ല​യും.​ വ​ര്‍​ഷ​ങ്ങ​ളാ​യി പ​ത്ത​നാ​പു​ര​ത്ത് ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി ഇ​ട​ത്താ​വ​ളം വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ട്.​ പ​ഞ്ചാ​യ​ത്ത് ഇ​ട​ത്താ​വ​ള നി​ര്‍​മാ​ണ​ത്തി​നാ​യി വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ല്‍ പ​ണം നീ​ക്കി​വ​യ്ക്കു​ന്നു​മു​ണ്ട്.​
എ​ന്നാ​ല്‍ ഇ​തു​വ​രെ​യും ഇ​ട​ത്താ​വ​ളം യാ​ഥാ​ര്‍​ഥ്യ​മാ​യി​ട്ടി​ല്ല. ​പ്ര​തി​ഷേ​ധ​മു​യ​രു​മ്പോ​ള്‍ കു​റേ വ​ര്‍​ഷ​മാ​യി ക​ല്ലും​ക​ട​വി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍റി​ല്‍ താ​ല്ക്കാ​ലി​ക ഇ​ട​ത്താ​വ​ളം നി​ര്‍​മി​ച്ച് ത​ല​യൂ​രു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ര്‍.​ ഇ​ത്തവ​ണ​യും ക​ല്ലും​ക​ട​വി​ല്‍ താ​ല്ക്കാ​ലി​ക ഇ​ട​ത്താ​വ​ള​മൊ​രു​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.​
എ​ന്നാ​ല്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് പ​ത്ത​നാ​പു​രം മാ​ര്‍​ക്ക​റ്റി​ലെ മ​ത്സ്യ​ലേ​ലം ന​ട​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണെ​ന്ന​ത് പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു.​ പ​ത്ത​നാ​പു​രം മാ​ര്‍​ക്ക​റ്റി​ന്‍റെ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ മാ​ര്‍​ക്ക​റ്റി​ലേ​ക്കെ​ത്തു​ന്ന മ​ത്സ്യം ലേ​ലം ചെ​യ്യു​ന്ന​തി​വി​ടെ​യാ​ണ്. ​തീ​ര്‍​ഥാ​ട​ന കാ​ല​ത്ത് മ​ത്സ്യ​ലേ​ലം ഇ​വി​ടെ നി​ന്ന് നീ​ക്കു​ക​യോ,അ​ല്ലാ​ത്ത പ​ക്ഷം താ​ല്ക്കാ​ലി​ക ഇ​ട​ത്താ​വ​ള​ത്തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു സ്ഥ​ലം അ​ധി​കൃ​ത​ര്‍ ക​ണ്ടെ​ത്തു​ക​യോ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.​ ഇ​ല്ലെ​ങ്കി​ല്‍ മാ​ല​യി​ട്ട് വ്രതം നോ​റ്റ് ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന സ്വാ​മി​മാ​ര്‍​ക്കാ​യി പ​ത്ത​നാ​പു​രം പ​ഞ്ചാ​യ​ത്ത് ഇ​ട​ത്താ​വ​ളം ഒ​രു​ക്കി​യ​ത് മീ​ന്‍ ച​ന്ത​യി​ലെ​ന്ന ആ​ക്ഷേ​പം ഉ​ണ്ടാ​കും. ക​ല്ലും​ക​ട​വി​ലു​ള​ള സം​സ്കാ​രി​ക നി​ല​യ​ത്തി​ലാ​ണ് നി​ല​വി​ലു​ള്ള വി​വാ​ദ ഇ​ട​ത്താ​വ​ളം.
തീ​ര്‍​ഥാ​ട​ക​രോ​ടു​ള​ള പ​ഞ്ചാ​യ​ത്തി​ന്‍റെ അ​വ​ഹേ​ള​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു. മ​ത്സ്യ​ത്തി​ന്‍റെ ദു​ര്‍​ഗ​ന്ധം മൂ​ലം പ​ക​ല്‍ സ​മ​യ​ത്ത് പോ​ലും ഇ​വി​ടേ​ക്ക് വ​രാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ത്സ്യം ലേ​ലം വി​ളി​ച്ച് ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന സ്ഥ​ല​മാ​ണി​ത്.
ദി​വ​സ​വും വൈ​കുന്നേരം നാലുമു​ത​ല്‍ ത​മി​ഴ്നാ​ട് അ​ട​ക്ക​മു​ള​ള സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് ഇ​വി​ടെ മ​ത്സ്യം എ​ത്തി​തു​ട​ങ്ങും. തു​ട​ര്‍​ന്ന് രാ​ത്രി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ലേ​ലം വി​ളി​യും മ​റ്റും പി​റ്റേ​ന്ന് പു​ല​ര്‍​ച്ചെ വ​രെ നീ​ളും.
മീ​ന്‍ പെ​ട്ടി​ക​ള്‍ നി​ര​ത്തി വെ​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്ക് ചെ​യ്യാ​നോ മ​ലീ​മ​സ​മാ​യ സ്ഥ​ല​ത്ത് ആ​ഹാ​രം പാ​കം ചെ​യ്യാ​നോ ക​ഴി​യി​ല്ല. കൂ​ടാ​തെ സം​സ്കാ​രി​ക നി​ല​യം സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ളം കൂ​ടി​യാ​ണ്. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചതോടെ ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര്‍​ഥാ​ട​ക​രാ​ണ് പ​ത്ത​നാ​പു​രം വ​ഴി ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​ത്.
കാ​ല്‍​ന​ട​യാ​യും മ​റ്റും പോ​കു​ന്ന തീ​ര്‍​ഥാ​ട​ക​ര്‍ പ​ത്ത​നാ​പു​ര​ത്ത് എ​ത്തു​മ്പോ​ള്‍ വി​ശ്ര​മി​ച്ച് ആ​ഹാ​രം പാ​കം ചെ​യ്ത് ക​ഴി​ച്ചാ​ണ് മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ല്‍ ശ​ബ​രി​മ​ല​യ്ക്ക് പോ​യി​രു​ന്ന​ത്.​ വ്ര​ത​ശു​ദ്ധി​യോ​ടെ എ​ത്തു​ന്ന സ്വാ​മി​മാ​രോ​ടു​ള​ള പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.