കു​ട്ടി​ക​ളു​ടെ അ​ഭി​രു​ചി​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നു​ള്ള ചു​റ്റു​പാ​ടു​ക​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ട​ണം: ജി​ല്ലാ ക​ളക്ട​ര്‍
Sunday, November 17, 2019 11:25 PM IST
കൊല്ലം: കു​ട്ടി​ക​ളെ പ​ഠ​ന​മു​റി​ക​ളി​ല്‍ ത​ള​ച്ചി​ടാ​തെ അ​വ​രു​ടെ അ​ഭി​രു​ചി​ക്ക​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള കാ​ഴ്ച​പാ​ടു​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​നു​ള്ള ചു​റ്റു​പാ​ടു​ക​ളാ​ണ് ര​ക്ഷി​താ​ക്ക​ള്‍ സൃ​ഷ്ടി​ക്കേ​ണ്ട​തെ​ന്ന് ജി​ല്ലാ ക​ളക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ പ​റ​ഞ്ഞു. ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​നാ​ഘോ​ഷ​വും ബാ​ല​ഭ​വ​ന്‍ വാ​ര്‍​ഷി​ക​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മാ​താ​പി​താ​ക്ക​ള്‍ കു​ഞ്ഞു​ങ്ങ​ളെ കെ​ട്ടു​പാ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ വ​ള​ര്‍​ത്താ​തെ സ്വ​ത​ന്ത്ര​മാ​യ ചി​ന്താ​ഗ​തി​യി​ലൂ​ടെ​യും ആ​ശ​യ​ങ്ങ​ളി​ലൂ​ടെ​യും വ​ള​രാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കു​ട്ടി​ക​ള്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു.
കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ ശ്രീ​ഹ​രി സു​രേ​ഷ് ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​നാ​യി. ബാ​ല​ഭ​വ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഡോ ​കെ ശ്രീ​വ​ത്സ​ന്‍, ജി​ല്ലാ ശി​ശു ക്ഷേ​മ​സ​മി​തി ചെ​യ​ര്‍​മാ​ന്‍ കെ ​പി സ​ജി നാ​ഥ്, ജു​വ​നൈ​ല്‍ ജ​സ്റ്റി​സ് ബോ​ര്‍​ഡ് അം​ഗം സ​ന​ല്‍ വെ​ള്ളി​മ​ണ്‍, ബാ​ല​ഭ​വ​ന്‍ മാ​നേ​ജ​ര്‍ എ ​മു​ഹ​മ്മ​ദ് ഷെ​റീ​ഫ്, അ​ധ്യാ​പ​ക​ന്‍ വി ​സ​ജി കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.