പ്ര​സി​ഡ​ന്‍റ്‌​സ് ട്രോ​ഫി: സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു
Sunday, November 17, 2019 11:25 PM IST
കൊല്ലം: പ്ര​സി​ഡന്‍റ്്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് കെ​എ​സ്​ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി. ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ദേ​ശിം​ഗനാ​ടിന്‍റെ ദേ​ശീ​യോ​ത്സ​വ​മാ​യ പ്ര​സി​ഡ​ന്‍റ്‌​സ് ട്രോ​ഫി ജ​ലോ​ത്സ​വം വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യു​ടെ സാ​ധ്യ​ത​ക​ള്‍ ഉ​യ​ര്‍​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ക​ച്ചും ആ​ക​ര്‍​ഷ​ക​മാ​യ രീ​തി​യി​ല്‍ ഇ​ത്ത​വ​ണ​ത്തെ മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.
സം​ഘാ​ട​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ശ്വ​നാ​ഥ​ന്‍, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, മ​ങ്ങാ​ട് ഉ​പേ​ന്ദ്ര​ന്‍, ച​ന്ദ്ര​ബാ​ബു, തോ​മ​സ്‌​കു​ട്ടി, കെ.​സി. രാ​ജ​ന്‍, കെ.​എ​സ്. ഷി​ബു, ഡി​ടി​പി​സി സെ​ക്ര​ട്ട​റി സി. ​സ​ന്തോ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.
ജ​ലോ​ത്സ​വ​ത്തി​ന്‍റെ വി​ളം​ബ​ര​മാ​യി വ​ഞ്ചി​വീ​ടു​ക​ളു​ടെ ഘോ​ഷ​യാ​ത്ര ഇ​ന്ന് കെഎ​സ്​ആ​ര്‍​ടി​സി. ബ​സ് സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​മു​ള്ള ബോ​ട്ട് ജെ​ട്ടി​യി​ല്‍ നി​ന്ന് സാ​മ്പ്രാ​ണി​ക്കോ​ടി​യി​ലേ​ക്ക് ന​ട​ത്തും. രാ​വി​ലെ 7.30ന് ​കാ​യ​ല്‍ - പ​രി​സ​ര ശു​ചീ​ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. എം. ​നൗ​ഷാ​ദ് എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.