പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​ത്തി​ൽ മ​ദ്യ​പാ​നം; കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ർ ഉ​പ​രോ​ധി​ച്ചു
Monday, November 18, 2019 11:09 PM IST
ച​വ​റ: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ച​വ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​നം ദു​രു​പ​യോ​ഗ​ത്തി​ന് വി​ട്ട് നി​ല്‍​കി അ​ഴി​മ​തി​ക്ക് കൂ​ട്ട് നി​ല്‍​ക്കു​ന്ന സെ​ക്ര​ട്ട​റി​യെ മാ​റ്റി നി​ര്‍​ത്തി അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​വ​റ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​വ​ര്‍​ത്ത​ക​രാ​ണ് തി​ങ്ക​ഴാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്തി​ന്‍റെ ഗേ​റ്റി​നു മു​ന്നി​ൽ ജീ​വ​ന​ക്കാ​രെ ക​ട​ത്തി വി​ടാ​തെ ഉ​പ​രോ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ര്‍​മാ​ന്‍ കെ.​സി. രാ​ജ​ന്‍ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​മ​നോ​ഹ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ച​ക്ക​നാ​ല്‍ സ​ന​ല്‍ കു​മാ​ര്‍, സേ​തു​നാ​ഥ​ന്‍​പി​ള​ള, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ച​വ​റ ഗോ​പ​കു​മാ​ര്‍, അ​ജ​യ​ന്‍ ഗാ​ന്ധി​ത്ത​റ ഇ. ​ജോ​ണ്‍, റ​ഷീ​ദ്, ശ​ര​ത് പ​ട്ട​ത്താ​നം, പി ​ആ​ർ ജ​യ​പ്ര​കാ​ശ്, മ​ണി​യ​ന്‍​പി​ള​ള, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍​പ്ര​സം​ഗി​ച്ചു. കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ പേ​രി​ല്‍ പ​ഞ്ചാ​യ​ത്ത് വ​ക വാ​ഹ​നം രാ​ത്രി എ​ടു​ത്ത് കൊ​ണ്ട് പോ​യി ചി​ല ജ​ന പ്ര​തി​നി​ധി​ക​ള്‍ മ​ദ്യ​പി​ച്ച​ത് ജ​ന​ങ്ങ​ള്‍ കൈ​യോ​ടെ പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ല്‍​പ്പി​ച്ച​ത് പ​ഞ്ചാ​യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണെ​ന്നും ഡ്രൈ​വ​റു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി മു​ഖം നോ​ക്കാ​തെ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​ന് കൂ​ട്ട് നി​ന്ന സെ​ക്ര​ട്ട​റി​യെ ത​ല്‍​സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കം ചെ​യ്യ​ണം എ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഉ​പ​രോ​ധ​ക്കാ​ര്‍ പ​റ​ഞ്ഞു. രാ​വി​ലെ തു​ട​ങ്ങി​യ ഉ​പ​രോ​ധം മൂ​ന്ന് മ​ണി​ക്കൂ​റോ​ളം നീ​ണ്ട് പോ​യ​തി​നെ തു​ട​ര്‍​ന്ന് ക​രു​നാ​ഗ​പ്പ​ള​ളി എ​സി​പി വി​ദ്യാ​ധ​ര​ൻ, ച​വ​റ എ​സ്ഐ സു​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം എ​ത്തി പ്ര​തി​ഷേ​ധ​കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

എ​ന്നാ​ല്‍ വാ​ഹ​നം രാ​ത്രിയിൽ കൊ​ണ്ട് പോ​യ​ത് താ​ന​റി​യാ​തെ ആ​ണെ​ന്ന് സെ​ക്ര​ട്ട​റി ബി.​ഷൈ​ല​ജ പ​റ​യു​ന്നു. എ​ന്നാ​ൽ അ​നു​മ​തി​യി​ല്ലാ​തെ വാ​ഹ​നം കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ നോ​ട്ടീ​സ് ന​ൽ​കി ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.