വാ​ട​ക​യ്ക്ക് കാ​ര്‍ എ​ടു​ത്ത് മോ​ഷ​ണം; സ​ഹോ​ദ​ര​ങ്ങ​ള്‍ അ​ട​ക്കം ഏ​ഴു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, November 18, 2019 11:09 PM IST
അ​ഞ്ച​ല്‍: ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ വാ​ട​ക​യ്ക്ക് കാ​ര്‍ എ​ടു​ത്തശേ​ഷം ‍ രാ​ത്രി ക​റ​ങ്ങി ന​ട​ന്നു മോ​ഷ​ണം ന​ട​ത്തു​ന്ന സം​ഘ​ത്തി​ല്‍ ഏ​ഴു​പേ​ര്‍ പി​ടി​യി​ല്‍. ഏ​രൂ​ര്‍ പോ​ലീ​സാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.
പ​ത്ത​ടി മു​ഹ​മ​ദ് മ​ന്‍​സി​ലി​ല്‍ മു​ഹ​മ​ദ് സ​ഹ​ദ് (19), കാ​ഞ്ഞി​വ​യാ​ല്‍ വ​ട​ക്കും​ക​ര പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഹു​സൈ​ന്‍(18), പ​ത്ത​ടി റ​ഫീ​ക്ക മ​ന്‍​സി​ലി​ല്‍ അ​ല്‍ അ​മീ​ന്‍ (18), ര​ണ്ടേ​ക്ക​ര്‍​മു​ക്ക് ഷി​യാ​സ് മ​ന്‍​സി​ലി​ല്‍ ഷി​യാ​സ് (19), പ​ത്ത​ടി തേ​മ്പാം​വി​ള വീ​ട്ടി​ല്‍ നൗ​ഫ​ല്‍ (20), കാ​ഞ്ഞി​വ​യാ​ല്‍ പ്ലാ​വി​ള പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​ല്‍ മു​ബാ​റ​ക്ക്‌ (23), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ അ​ല്‍​ന​ജ​ഫ് (20) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും വാ​ട​ക​യ്ക്ക് കാ​റു​ക​ള്‍ എ​ടു​ക്കു​ക​യും ഈ ​കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന്‍ റ​ബ​ര്‍ ഷീ​റ്റു​ക​ള്‍ ക​ട​ത്തു​ക​യു​മാ​ണ് സം​ഘ​ത്തി​ന്‍റെ പ​തി​വ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഏ​രൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മൂ​ന്ന് വീ​ടു​ക​ളി​ല്‍ നി​ന്നും റ​ബ​ര്‍ ഷീ​റ്റു​ക​ള്‍ മോ​ഷ​ണം പോ​യി​രു​ന്നു.
ഇ​തി​ല്‍ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. പ്ര​തി​ക​ള്‍​ക്ക് മോ​ഷ​ണ​ത്തി​നാ​യി കാ​ര്‍ എ​ത്തി​ച്ച് ന​ല്‍​കി​യ ഷി​യാ​സ്, നൗ​ഫ​ല്‍ എ​ന്നി​വ​രെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് മോ​ഷ​ണ​ത്തി​ന്‍റെ ചു​രു​ള​ഴി​യു​ന്ന​ത്.
ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യി എ​ന്ന​റി​ഞ്ഞ​തോ​ടെ മ​റ്റു​ള്ള അ​ഞ്ചു​പേ​ര്‍ ഒ​ളി​വി​ല്‍ പോ​യി. ഇ​തോ​ടെ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ ഏ​രൂ​ര്‍ പോ​ലീ​സ് വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ക​വ​ര്‍​ച്ച​യ്ക്കാ​യി ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.
പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍റ് ചെ​യ്തു. അ​തേ​സ​മ​യം ത​ന്നെ പ്ര​തി​ക​ള്‍ സ​മാ​ന​മാ​യ രീ​തി​യി​ല്‍ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​താ​യി പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ പ്ര​തി​ക​ളെ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നും ചോ​ദ്യം ചെ​യ്യ​ലി​നു​മാ​യി ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​മെ​ന്ന സൂ​ച​ന​യും പോ​ലീ​സ് ന​ല്‍​കു​ന്നു​ണ്ട്.