കോ​ളി​ംഗ് ബെ​ല്ല​ടി​ച്ച് സ്‌​നേ​ഹി​ത കൂ​ട്ടാ​യ്മ എ​ത്തും; ആ​രും ഒ​റ്റ​യ്ക്ക​ല്ല എ​ന്ന സ​ന്ദേ​ശ​വു​മാ​യി
Monday, November 18, 2019 11:15 PM IST
പ​ന്മ​ന : കോ​ളിംഗ് ബ​ല്ലി​ടി​ച്ച് അ​വ​രെ​ത്തും നി​ങ്ങ​ള്‍ ഒ​റ്റ​യ്ക്ക​ല്ല കൂ​ടെ ഞ​ങ്ങ​ളു​ണ്ട് എ​ന്ന ആ​ശ്വാ​സ വാ​ക്കു​മാ​യി. പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സ് കു​ടും​ശ്രീ ന​ട​പ്പി​ലാ​ക്കു​ന്ന ആ​രും ഒ​റ്റ​യ്ക്ക​ല്ല സ​മൂ​ഹം കൂ​ടെ​യു​ണ്ട് എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി രൂ​പീ​ക​രി​ച്ച സ്‌​നേ​ഹി​ത കോ​ളി​ങ് ബ​ല്‍ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി.
സ​മൂ​ഹ​ത്തി​ല്‍ തീ​ര്‍​ത്തും ഒ​റ്റ​പ്പെ​ട്ട് പോ​യ​വ​രെ ചേ​ര്‍​ത്ത് നി​ര്‍​ത്തി സ്‌​നേ​ഹ​ത്തോ​ട​യു​ള​ള ക​രു​ത​ല്‍ ന​ല്‍​കി ഒ​രു കു​ടും​ബ​മാ​യി മാ​റ്റു​ന്ന പ​ദ്ധ​തി​യാ​ണ് കോ​ളി​ങ് ബ​ല്‍. കൂ​ട്ടു​കു​ടും​ബ​ങ്ങ​ള്‍ അ​ണു​കു​ടും​ബ​ങ്ങ​ള്‍ ആ​യ​തോ​ടെ ചി​ല​ര്‍ ഒ​റ്റ​പ്പെ​ട്ട് പോ​കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ കോ​ളി​ങ് ബെ​ല്‍ ഒ​രു ആ​ശ്വാ​സ​മാ​യി മാ​റു​ക​യാ​ണ്.
ഒ​റ്റ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് ഒ​രു താ​ങ്ങാ​യി സ്‌​നേ​ഹി​ത കോ​ളി​ങ് ബ​ല്‍ ഇ​നി നി​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തും. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ ആ​രും ഒ​റ്റ​പ്പെ​ട​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഇ​വ​രെ സ​മൂ​ഹ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്താ​ന്‍ ഒ​രു കൂ​ട്ടം സ്‌​നേ​ഹി​ത​മാ​ര്‍ എ​ത്തും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
ച​ട​ങ്ങി​ല്‍ പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശാ​ലി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ പു​ത്തേ​ഴം, വാ​ര്‍​ഡം​ഗം ആ​ര്‍. ര​വി, ജി​ല്ലാ മി​ഷ​ന്‍ ജ​ന്‍റ​ര്‍ പ്രോ​ഗാം മാ​നേ​ജ​ര്‍ ആ​ര്‍. ബീ​ന, സി​ഡി​എ​സ് അ​ധ്യ​ക്ഷ എ​സ്. ഉ​ഷാ റാ​ണി , പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ. ​സേ​വ്യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് എം​എ​ല്‍​എ​ക്കൊ​പ്പം സ്‌​നേ​ഹി​ത​ക്കൂ​ട്ടാ​യ്മ വീ​ടു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.