വൃ​ദ്ധസ​ദ​ന​ം ഉ​ദ്ഘാ​ട​നം ഇന്ന്
Monday, November 18, 2019 11:15 PM IST
കൊ​ല്ലം: കോ​ര്‍​പ്പ​റേ​ഷ​നി​ലെ ഭ​വ​ന​ര​ഹി​ത​രി​ല്‍ അ​ശ​ര​ണ​രും നി​ര്‍​ധ​ന​രു​മാ​യ വൃ​ദ്ധ​ജ​ന​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​രി​ക്കോ​ട് ഡി​വി​ഷ​നി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു​വ​രു​ന്ന ത​റ​വാ​ട്-​വൃ​ദ്ധ സ​ദ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് മ​ന്ത്രി കെ ​കെ ശൈ​ല​ജ ടീ​ച്ച​ര്‍ നി​ര്‍​വ​ഹി​ക്കും. വീ​ല്‍ ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രിമാരായ കെ ​രാ​ജു, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ക്കും.
വൈ​കുന്നേരം അ​ഞ്ചി​ന് ക​രി​ക്കോ​ട്ട് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​യാ​കും. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു, എം​പിമാ​രാ​യ എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍, കെ ​സോ​മ​പ്ര​സാ​ദ്, എം ​എ​ല്‍എ ​മാ​രാ​യ മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍, എം ​മു​കേ​ഷ്, എം ​നൗ​ഷാ​ദ്, എ​ന്‍ വി​ജ​യ​ന്‍​പി​ള്ള, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി, കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​സ് ഹ​രി​കി​ഷോ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, വി​വി​ധ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ എം ​എ സ​ത്താ​ര്‍, എ​സ് ഗീ​താ​കു​മാ​രി, പി ​ജെ രാ​ജേ​ന്ദ്ര​ന്‍, ചി​ന്ത എ​ല്‍ സ​ജി​ത്ത്, വി ​എ​സ് പ്രി​യ​ദ​ര്‍​ശ​ന​ന്‍, ഷീ​ബ ആ​ന്‍റ​ണി, ടി ​ആ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ എ ​കെ ഹ​ഫീ​സ്, മീ​നു എ​സ് ലാ​ല്‍, വി​ജ​യ​ല​ക്ഷ്മി, എ​സ് പ്ര​സ​ന്ന​ന്‍, എ ​നി​സാ​ര്‍, കെ ​ബാ​ബു, ലൈ​ലാ​കു​മാ​രി, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ സു​ധീ​ര്‍, എ​ന്‍ യു ​എ​ല്‍ എം ​സി​റ്റി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ബി​ജു, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.