ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഏ​റ്റെ​ടു​ത്ത് ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Monday, November 18, 2019 11:15 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന കെ​എ​സ്ആ​ർ​റ്റി​സി വ​ക ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം കൊ​ട്ടാ​ര​ക്ക​ര വാ​ർ​ത്ത​ക​ൾ വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ഏ​റ്റെ​ടു​ത്ത് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കെ​ട്ടി​ട​വും പ​രി​സ​ര​വും കാ​ട് മൂ​ടി ചോ​ർ​ന്നൊ​ലി​ച്ച് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കൈ​യേ​റി യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത ത​ര​ത്തി​ൽ ഇ​ടി​ഞ്ഞു പൊ​ളി​ഞ്ഞു വീ​ഴാ​റാ​യ അ​വ​സ്ഥ​യാ​ണ്. ക​ന​ത്ത മ​ഴ​യി​ലും വേ​ന​ലി​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ ക​യ​റി നി​ൽ​ക്കാ​നി​ട​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ക​യാ​ണ്. ദി​വ​സ​വും നൂ​റ് ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ന്ന് പോ​കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന്‍റെ ദു​ര​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പെ​ട്ട വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ ഈ ​ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഏ​റ്റെ​ടു​ത്ത് അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തി പെ​യി​ന്‍റ് ചെ​യ്ത് കാ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി ന​വീ​ക​രി​ച്ച് പൊ​തു ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്ന് കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
വാ​ട്സ് ആ​പ്പ് കൂ​ട്ടാ​യ്മ അം​ഗം ദീ​പു ഇ​ല​ക്ട്രോ​യാ​ണ് ചി​ല​വു​ക​ൾ വ​ഹി​ക്കു​ന്ന​ത്. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ട്രാ​ഫി​ക് എ​സ്ഐ സു​ധീ​ഷ് കു​മാ​ർ നി​ർ​വ​ഹി​ച്ചു. ഗ്രൂ​പ്പ്‌ അ​ഡ്മി​ൻ ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ത്ത​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ ബി.​അ​നി​ൽ കു​മാ​ർ, കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് സോ​മ​രാ​ജ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​എം ഇ​സ്മാ​യി​ൽ, ഗ്രൂ​പ്പ്‌ അം​ഗ​ങ്ങ​ളാ​യ ദീ​പു ഇ​ല​ക്ട്രോ, ഡോ ​ഫി​റോ​സ് എം ​ഇ​സ്മാ​യി​ൽ, കെ. ​ജി അ​ല​ക്സ്, സു​നി​ൽ ത​ങ്ക​പ്പ, തോ​മ​സ് പ​ണി​ക്ക​ർ, രാ​ജേ​ന്ദ്ര​ൻ, റോ​ഷ​ൻ, ര​ഞ്ജി മൈ​ലം, ഫാ​സി​ൽ എം. ​ഇ​സ്മാ​യി​ൽ, അ​ക്ഷ​യ്, അ​ജീ​ഷ്. എ. ​നാ​യ​ർ, നൗ​ഷാ​ദ് കൊ​ച്ചു​വി​ള, കെ.​ജി റോ​യ്, ജ​യ​കു​മാ​ർ, മ​ഹേ​ഷ്‌ പാ​റ​യ്ക്ക​ൽ, ര​ഞ്ജി​ത്ത്, ലാ​ൽ വെ​ളി​ന​ല്ലൂ​ർ, അ​ൽ അ​മീ​ൻ നി​സാം, ഫെ​ലി​ക്സ്, അ​നീ​ഷ് അ​വ​ണൂ​ർ, നി​ഷാ​ന, സാ​ലി, അ​ജി​ത് എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.