പ്ര​മു​ഖ​രു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​യ്മ ച​ട​ങ്ങി​ന്‍റെ നി​റം കെ​ടു​ത്തി
Tuesday, November 19, 2019 11:11 PM IST
പൂ​യ​പ്പ​ള്ളി: പ്ര​മു​ഖ​രു​ടെ പ​ങ്കാ​ളി​ത്ത​മി​ല്ലാ​യ്മ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ നി​റം​കെ​ടു​ത്തി. ക​ലോ​ത്സ​വ പൊ​തു​സ​മ്മേ​ള​ന ഉ​ദ്ഘാ​ട​ക മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ, ക​ലോ​ത്സ​വ ഉ​ദ്ഘാ​ട​ക​നാ​യി തീ​രു​മാ​നി​ച്ച മ​ന്ത്രി കെ ​രാ​ജു, എം​പി​മാ​രാ​യ എ​ന്‍.​കെ പ്രേ​മ​ച​ന്ദ്ര​ന്‍, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, കെ ​സോ​മ​പ്ര​സാ​ദ്, എം​എ​ല്‍​എ​മാ​രാ​യ അ​യി​ഷ​പോ​റ്റി, മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍, കെ.​ബി ഗ​ണേ​ഷ്കു​മാ​ര്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, എം ​നൗ​ഷാ​ദ്, എം. മു​കേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി തു​ട​ങ്ങി ജി​ല്ല​യി​ലെ പ്ര​മു​ഖ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​ല്ല.
മ​ന്ത്രി​മാ​രു​ടെ അ​ഭാ​വ​ത്തി​ല്‍ ചാ​ത്ത​ന്നൂ​ര്‍ എം​എ​ല്‍​എ ജി.​എ​സ് ജ​യ​ലാ​ല്‍ ആ​ണ് ക​ലോ​ല്‍​സ​വ സ​മ്മേ​ള​നം ഉ​ദ്ഘ​ടാ​നം ചെ​യ്ത​ത്.