ചാ​ത്ത​ന്നൂ​ര്‍ ഉ​പ​ജി​ല്ല മു​ന്നി​ല്‍
Tuesday, November 19, 2019 11:11 PM IST
പൂ​യ​പ്പ​ള​ളി: കൗ​മാ​ര ക​ല​യു​ടെ കേ​ളി​കൊ​ട്ടി​ന് ഇ​നി മൂ​ന്ന് രാ​പ്പ​ക​ലു​ക​ള്‍​കൂ​ടി. ക​ല​യു​ടെ വി​സ്മ​യം തീ​ര്‍​ത്ത് വേ​ദി​ക​ളി​ല്‍ പ്ര​തി​ഭ​ക​ള്‍ നി​റ​ഞ്ഞാ​ടു​ക​യാ​ണ്. 117 പോ​യി​ന്‍റു​മാ​യി ചാ​ത്ത​ന്നൂ​ര്‍ ഉ​പ​ജി​ല്ല​യാ​ണ് ക​ലോ​ത്സ​വ​ത്തി​ന്‍റെ ഒ​ന്നാം ദി​ന​ത്തി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. 110 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള​ളി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. കൊ​ല്ലം, കൊ​ട്ടാ​ര​ക്ക​ര, ച​വ​റ തു​ട​ങ്ങി​യ ഉ​പ​ജി​ല്ല​ക​ള്‍ 108 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തും മു​ന്നേ​റു​ന്നു.

ഹ​യ​ര്‍​സെ​ക്ക​ണ്ട​റി വി​ഭാ​ഗ​ത്തി​ല്‍ 21 പോ​യി​ന്‍റു​മാ​യി എ​സ്എ​ന്‍​എ​സ്എം​എ​ച്ച്എ​സ് ഇ​ള​മ്പ​ള​ളൂ​രാ​ണ് മു​ന്നി​ല്‍, 20 പോ​യി​ന്‍റു​മാ​യി പാ​രി​പ്പ​ള​ളി എ​എ​സ്എ​ച്ച്എ​സ്എ​സും , സെ​ന്‍റ്ഗൊ​രേ​റ്റി പു​ന​ലൂ​രും അ​ഞ്ച​ല്‍ വെ​സ്റ്റ് എ​ച്ച്എ​സ്എ​സു​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഹൈ​സ്കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 23 പോ​യി​ന്‍റു​മാ​യി കൊ​ല്ലം വി​മ​ല ഹൃ​ദ​യാ ജി​എ​ച്ച്എ​സ്എ​സ് ഒ​ന്നാ​മ​ത്. 20 പോ​യി​ന്‍റു​മാ​യി ക​രു​നാ​ഗ​പ്പ​ള​ളി ഗ​വ.​എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും 18 പോ​യി​ന്‍റു​മാ​യി സെ​ന്‍റ് മേ​രീ​സ് കി​ഴ​ക്കേ​ത്തെ​രു​വ് മൂ​ന്നാം സ്ഥാ​ന​ത്തും മു​ന്നേ​റു​ന്നു.

യു​പി വി​ഭാ​ഗ​ത്തി​ല്‍ 10 പോ​യി​ന്‍റു​മാ​യി എ​സ് സി ​യു​പി​എ​സ് കൊ​റ്റ​ങ്ക​ര, കെ​ആ​ര്‍​കെ​പി​എം യു​പി​എ​സ് ക​ട​മ്പ​നാ​ട്, എ​ന്‍​വി​യു​പി​എ​സ് വ​യ​ല, ഗ​വ.​യു​പി​എ​സ് ച​ട​യ​മം​ഗ​ലം, എ​ച്ച്എ​സ് ഗേ​ള്‍​സ് പു​ന​ലൂ​ര്‍ എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​ന​ത്തും എ​ട്ട് പോ​യി​ന്‍റു​മാ​യി യു​പി​എ​സ് കോ​വൂ​ര്‍, യു​പി​എ​സ് പു​ന​ക്ക​ന്നൂ​ര്‍,ഗ​വ.​ടൗ​ണ്‍ യു​പി​എ​സ് കൊ​ല്ലം എ​ന്നീ സ്കൂ​ളു​ക​ള്‍ ര​ണ്ടാം സ്ഥാ​ന​ത്തും മു​ന്നേ​റു​ക​യാ​ണ്.