വിജയികൾക്കുള്ള പു​ര​സ്കാ​ര​ങ്ങ​ളി​ലും വ്യ​ത്യ​സ്തത
Thursday, November 21, 2019 10:57 PM IST
പൂ​യ​പ്പ​ള്ളി: വി​ജ​യി​ക​ള്‍​ക്കു​ള്ള പു​ര​സ്ക്കാ​ര​ങ്ങ​ളി​ലും വ്യ​ത്യ​സ്ത പു​ല​ര്‍​ത്തു​ക​യാ​ണ് പൂ​യ​പ്പ​ള്ളി ക​ലോ​ത്സവം.

ക​ലോ​ല്‍​സ​വ​ത്തി​ല്‍ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ള്‍ ഒ​രു​ക്കി​യാ​ണ് ഇ​ത്ത​വ​ണ ക​ലോ​ത്സ​വം വേ​റി​ട്ട് നി​ല്‍​ക്കു​ന്ന​ത്. ക​ലോ​ല്‍​സ​വ​ച​രി​ത്ര​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് അ​ഞ്ച​ല്‍ ക​ലോ​ത്സ​വ​ത്തി​ലാ​ണ് വ്യ​ക്തി​ഗ​ത ട്രോ​ഫി ന​ല്‍​കി​യ​ത്. അ​തി​ന്ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ട്രോ​ഫി ത​യാ​റാ​ക്കു​ന്ന​ത്.

ആ​യി​ര​ത്തി​ല​ധി​കം ട്രോ​ഫി​ക​ളാ​ണ് ഇ​ക്കൊ​ല്ലം വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ 700 എ​ണ്ണ​വും വ്യ​ക്തി​ഗ​ത​പു​ര​സ്ക്കാ​ര​ങ്ങ​ളാ​ണ്. ബാ​ക്കി 320 എ​ണ്ണം എ​വ​ര്‍​ട്രോ​ളിം​ഗ് ട്രോ​ഫി​യും. മ​ല്‍​സ​ര​വി​ജ​യി​യു​ടെ പേ​രും വി​ജ​യി​ച്ച ഇ​ന​വും ചി​ത്ര​വും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് വ്യ​ക്തി​ഗ​ത​ട്രോ​ഫി ഒ​രു​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​കം സം​വി​ധാ​നം ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​ല്‍​സ​ര​ത്തി​ന്‍റെ ഫ​ലം വ​രു​മ്പോ​ള്‍ ത​ന്നെ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ മ​ല്‍​സ​രാ​ര്‍​ഥി​യു​ടെ ചി​ത്രം സം​ഘ​ട​ക​ര്‍ എ​ടു​ക്കും. തു​ട​ര്‍​ന്ന് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഫ​ല​ക​ത്തി​ല്‍ ഫോ​ട്ടോ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​തി​പ്പി​ച്ച് ട്രോ​ഫി​ക​ള്‍ ത​യാ​റാ​ക്കും. വ്യ​ക്തി​ഗ​ത​മാ​യി ല​ഭി​ക്കു​ന്ന ട്രോ​ഫി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്‌ ത​ന്നെ സൂ​ക്ഷി​ക്കാം. ട്രോ​ഫി​ക​ള്‍ ഒ​രു​ക്കു​ന്ന​തി​നാ​യി സ്പോ​ണ്‍​സ​ര്‍​മാ​രെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​ക​ള്‍ ന​വീ​ക​രീ​ച്ച​ത്. തു​ട​ര്‍​ന്ന് ഇ​പ്പോ​ഴും ഈ ​മാ​തൃ​ക ത​ന്നെ തു​ട​രു​ക​യാ​ണ്. എ​ന്നാ​ല്‍ പ​ല​പ്പോ​ഴും എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​ക​ള്‍ തി​രി​കെ ല​ഭി​ക്കാ​റി​ല്ലെ​ന്നും സം​ഘാ​ട​ക​ര്‍ പ​റ​യു​ന്നു​ണ്ട്. ഇ​ത്ത​വ​ണ തൊ​ണ്ണൂ​റോ​ളം ട്രോ​ഫി​ക​ളു​ടെ കു​റ​വ് ഉ​ള്ള​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍.

വ​രും ദി​വ​സ​ങ്ങ​ള്‍ ഇ​വ തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ട്രോ​ഫി​ക​മ്മി​റ്റി. പ​തി​വു​ക​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യി ഇ​ത്ത​വ​ണ ട്രോ​ഫി​ക​ള്‍​ക്കാ​യി പ്ര​ത്യേ​കം പ്ര​ദ​ര്‍​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഉ​റു​ദു അ​ധ്യാ​പ​ക​രു​ടെ സം​ഘ​ട​ന​യ്ക്കാ​ണ് ഇ​ത്ത​വ​ണ​ത്തെ ട്രോ​ഫി​ക​ളു​ടെ ചു​മ​ത​ല.