വി​ളം​ബ​ര​മാ​യി ഒ​രു​ക്കി​യ വ​ടം​വ​ലി​യി​ല്‍ ആ​വേ​ശം
Thursday, November 21, 2019 11:45 PM IST
കൊല്ലം: പ്ര​സി​ഡ​ന്‍റ്‍​സ് ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ആ​വേ​ശം വി​ളം​ബ​ര​മാ​യി വ​ടം​വ​ലി. ആ​ശ്രാ​മം മൈ​താ​ന​ത്താ​ണ് വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്ന​ത്. ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ പ്ര​സ് ക്ല​ബ് സെ​ക്ര​ട്ട​റി ജി ​ബി​ജു ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സം​ഘാ​ട​ക സ​മി​തി​ക്ക് വേ​ണ്ടി ഡോ ​കെ രാ​മ​ഭ​ദ്ര​ന്‍ ന​യി​ച്ച ടീം ​ഒ​ന്നി​നെ​തി​രെ ര​ണ്ടു സെ​റ്റു​ക​ള്‍​ക്ക് വി​ജ​യി​ച്ചു.
ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ന​യി​ച്ച ടീം ​ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് സെ​റ്റു​ക​ള്‍​ക്ക് എം ​നൗ​ഷാ​ദ് എം ​എ​ല്‍ എ ​ന​യി​ച്ച ടീ​മി​നെ തോ​ല്‍​പ്പി​ച്ചു.
വ​നി​ത​ക​ളു​ടെ മ​ത്സ​ര​ത്തി​ല്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് ന​യി​ച്ച ടീം ​ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു സെ​റ്റു​ക​ള്‍​ക്ക് സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി ഷാ​ഹി​ദ ലി​യാ​ഖ​ത് ന​യി​ച്ച ടീ​മി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.
വാ​ശി​യോ​ടെ ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഓ​രോ സെ​റ്റ് വീ​തം നേ​ടി​യ കേ​ര​ള പോ​ലീ​സ്, ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ന്നി​വ​രെ സം​യു​ക്ത ജേ​താ​ക്ക​ളാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. മോ​ശം കാ​ലാ​വ​സ്ഥ​യി​ല്‍ മ​ത്സ​രം അ​വ​സാ​നി​പ്പി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം.