ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് ‌നാ​ളെ
Thursday, November 21, 2019 11:45 PM IST
കൊ​ല്ലം: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ നേ​തൃ​ത്വ ക്യാ​ന്പ് നാ​ളെ ക​രു​നാ​ഗ​പ്പ​ള്ളി ക​നി​വ് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ 9.30ന് ​എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഐൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ജെ.​ജോ​യ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ൻ, എ.​കെ.​ഹ​ഫീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. വി.​കെ.​എ​ൻ.​പ​ണി​ക്ക​ർ, വി.​ജെ.​ജോ​സ​ഫ് എ​ന്നി​വ​ർ പ​ഠ​ന ക്ലാ​സു​ക​ൾ ന​യി​ക്കും.

കൈ​യേ​റ്റ​ങ്ങ​ള്‍
നീ​ക്കം ചെ​യ്യ​ണം

കൊ​ല്ലം: എ​ന്‍എ​ച്ച് 66 ല്‍ ​ഓ​ച്ചി​റ മു​ത​ല്‍ ക​ട​മ്പാ​ട്ട്‌​കോ​ണം വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കൈ​യ്യേ​റ്റ​ങ്ങ​ള്‍ 25ന​കം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നാ​ഷ​ണ​ല്‍ ഹൈ​വേ ഡി​വി​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ര്‍ അ​റി​യി​ച്ചു.
അ​ല്ലാ​ത്ത​പ​ക്ഷം നാ​ഷ​ണ​ല്‍ ഹൈ​വേ പ്രൊ​ട്ട​ക്ഷ​ന്‍ ആ​ക്ട് പ്ര​കാ​രം കൈ​യ്യേ​റ്റ​ക്കാ​ര്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കും. കൈ​യ്യേ​റ്റ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ത്ത​പ​ക്ഷം നാ​ഷ​ണ​ല്‍ ഹൈ​വേ അ​വ നീ​ക്കം ചെ​യ്ത് ഫൈ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ചെ​ല​വ് കൈ​യേ​റ്റ​ക്കാ​രി​ല്‍ നി​ന്നും ഈ​ടാ​ക്കും.