ഇ​ന്‍റ​ർ സ്‌​കൂ​ൾ ശാ​സ്ത്ര​പ്ര​ദ​ർ​ശ​ന​വും കാ​ർ​ണി​വ​ലും കൊ​ട്ടാ​ര​ക്ക​ര​യി​ൽ
Thursday, December 5, 2019 1:10 AM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം ജി​ല്ല സ​ഹോ​ദ​യ സ്‌​കൂ​ൾ കോം​പ്ല​ക്‌​സ​സ് നേ​തൃ​ത്വ​ത്തി​ൽ സി​ബി​എ​സ്ഇ ഇന്‍റ​ർ സ്‌​കൂ​ൾ ശാ​സ്ത്ര പ്ര​ദ​ർ​ശ​ന​വും കാ​ർ​ണി​വ​ലും ന​ട​ത്തു​ന്നു. നാളെയും മറ്റെന്നാളും കൊ​ട്ടാ​ര​ക്ക​ര ക​ട​ലാ​വി​ള കാ​ർ​മ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്‌​കൂ​ളി​ൽ ന​ട​ത്തു​ന്ന പ്ര​ദ​ർ​ശ​നം ഐഎ​സ്ആ​ർഒ ശാ​സ്ത്ര​ജ്ഞ​ൻ നി​ഷാ​ങ്ക് ശ്രീ​വാ​സ്ത​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​ഹോ​ദ​യ​യി​ൽ ഉ​ൾ​പ്പെ​ട്ട നാ​ൽ​പ​തോ​ളം സ്‌​കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ശാ​സ്ത്ര പ്ര​തി​ഭ​ക​ൾ മേ​ള​യി​ൽ ക​ണ്ടെ​ത്ത​ലു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കും. കൂ​ടാ​തെ കാ​ർ​മ​ൽ സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​യ്യാ​റാ​ക്കി​യ മൂ​വാ​യി​ര​ത്തോ​ളം ശാ​സ്ത്ര ഇ​ന​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​ന്ത്യോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സ്, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജേ​ജ്, ശാ​സ്ത്ര സാ​ങ്കേ​തി​ക മ്യൂ​സി​യം, ത​പാ​ൽ വ​കു​പ്പ്, ജ​ന​മൈ​ത്രി പോ​ലീ​സ്, വ​നം-​അ​ഗ്നി​ര​ക്ഷ-​ആ​രോ​ഗ്യം-​കൃ​ഷി വ​കു​പ്പു​ക​ൾ, അ​ഗ്നി​ര​ക്ഷാ​സേ​ന എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ൾ വാ​വ​ സു​രേ​ഷി​ന്‍റെ ബോ​ധ​വ​ത്ക​ര​ണ സ്റ്റാ​ൾ എ​ന്നി​വ​യു​ണ്ടാ​കും.

ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, വി​നോ​ദോ​പാ​ധി​ക​ൾ, കു​തി​ര​സ​വാ​രി, 12 ഡി ​തി​യേ​റ്റ​ർ, പ്ലാ​നി​റ്റോ​റി​യം, കു​തി​ര സ​വാ​രി, പെ​റ്റ്‌​സ് ഷോ ​എ​ന്നി​വ​യും മേ​ള​യി​ലു​ണ്ടാ​കും. എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലേ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു ജ​ന​ങ്ങ​ൾ​ക്കും പ്ര​ദ​ർ​ശ​നം കാ​ണാം.

സ​മാ​പ​ന സ​മ്മേ​ള​നം റൂ​റ​ൽ എ​സ്പി. എ​സ്.​ഹ​രി​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കാ​ർ​മ​ൽ സ്‌​കൂ​ൾ അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ് ജോ​ർ​ജ്, സ്‌​കൂ​ൾ മാ​നേ​ജ​ർ എ​സ്.​ച​ന്ദ്ര​കു​മാ​ർ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ.​ഹ​രി​മു​ര​ളീ​ധ​ര​ൻ, സ​ക്കീ​ർ എ​ന്നി​വ​ർ അറിയിച്ചു.