വി​ക​ലാം​ഗ ഐ​ക്യ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം
Thursday, December 5, 2019 1:10 AM IST
കൊ​ല്ലം: ഭാ​ര​തീ​യ വി​ക​ലാം​ഗ ഐ​ക്യ അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​വും ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​വും കൊ​ല്ലം ചി​ന്ന​ക്ക​ട ബീ​ച്ച്റോ​ഡ് ഹോ​ട്ട​ൽ അ​ന്പാ​ടി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എ​ൻ.​വി​ജ​യ​ൻ​പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശൂ​ര​നാ​ട് എ​സ്.​ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ന്പാ​ടി സു​രേ​ന്ദ്ര​ൻ, സൂ​ര​ജ് ര​വി, ച​ന്ദ്ര​മോ​ഹ​ന​ൻ, നി​സാ​ർ, എ.​ഹ​ർ​ഷി​ന, എം.​രാ​ജേ​ഷ്, ജു​ബൈ​ദ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സ​ബ് റീ​ജ​ണ​ൽ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ സി.​ര​മ ക്ലാ​സെ​ടു​ത്തു.

അ​സോ​സി​യേ​ഷ​ൻ‌ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യി എ.​ഹ​ർ​ഷി​ന-​പ്ര​സി​ഡ​ന്‍റ്, ഷി​ബു​രാ​ജ്, അ​ജു​മു​ദീ​ൻ-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, കെ.​നി​സാ​ർ-​സെ​ക്ര​ട്ട​റി, ടെ​സി, ഏ​ലി​യാ​മ്മ-​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ശ​കു​ന്ത​ള-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.