തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് പ്ര​ബു​ദ്ധ​രാ​ണ്: വി.​ഡി.​സ​തീ​ശ​ൻ
Thursday, December 5, 2019 1:10 AM IST
ച​വ​റ: തൊ​ഴി​ലാ​ളി​ക​ൾ ഇ​ന്ന് പ്ര​ബു​ദ്ധ​രാ​ണെ​ന്ന് ടൈ​റ്റാ​നി​യം കോം​പ്ല​ക്സ് എം​പ്ലോ​യീ​സ് കോ​ൺ​ഗ്ര​സ് യൂ​ണി​യ​ൻ പ്ര​സി​ഡന്‍റും എം​എ​ൽ​എ​യു​മാ​യ വി.​ഡി.​സ​തീ​ശ​ൻ . ടൈ​റ്റാ​നി​യം ജം​ഗ്ഷ​നു സ​മീ​പം ന​വീ​ക​രി​ച്ച ഐ​എ​ൻടി​യു​സി ഭ​വ​ന്‍റെ​യും പു​തു​താ​യി നി​ർ​മി​ച്ച വ​യ​ലാ​ർ ര​വി ഷ​ഷ്ഠ്യാ​ബ്ദ​പൂ​ർ​ത്തി​ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നിർവഹിച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളെ നി​ല​നി​ർ​ത്ത​ണം. ആ​രും ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. ച​വ​റ കെ​എം​എം​എ​ൽ ക​മ്പ​നി ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ലാ​ഭ​ത്തി​ലാ​ണെ​ങ്കി​ലും അ​സം​സ്കൃ​ത വ​സ്തു ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഭീ​ഷ​ണി​യി​ൽ നി​ന്നും ക​മ്പ​നി​യെ ര​ക്ഷി​ക്കാ​നു​ള്ള മാ​ർ​ഗം. ഖ​ന​ന​ത്തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മൈ​നിം​ഗ് ആന്‍റ് ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ മ​ണ്ണെ​ടു​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് ക​മ്പ​നി​യു​ടെ നി​ല​നി​ൽ​പ്പി​നെ ബാ​ധി​ക്കും. കെ​എം​എം​എ​ൽ ക​മ്പ​നി നി​ല​വി​ൽ മ​ണ്ണെ​ടു​ക്ക​രു​തെ​ന്ന് പ​റ​യു​മ്പോ​ൾ ക​മ്പ​നി അ​സം​സ്കൃ​ത വ​സ്തു​വി​നാ​യി സ്വ​കാ​ര്യ ക​മ്പ​നി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രും. ഇ​ത് ചെ​ല​വ് വ​ർധി​പ്പി​ക്കു​ക​യും ക​മ്പ​നി ന​ഷ്ട​ത്തി​ലേ​യ്ക്ക് പോ​വു​ക​യും ചെ​യ്യും. കേ​ര​ളീ​യ യു​വ​ത്വ​ത്തി​ന്‍റെ പ്ര​തീ​ക​വും ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​ന് ദി​ശാ​ബോ​ധ​വും ന​ൽ​കി​യ വ്യ​ക്തി​യാ​ണ് വ​യ​ലാ​ർ ര​വി​യെ​ന്നും വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു.
യൂ​ണി​യ​ൻ മു​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡന്‍റ് ക​ട​വൂ​ർ ശി​വ​ദാ​സ​ന്‍റെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​നം യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ.​സി.​രാ​ജ​ൻ നി​ർ​വ​ഹി​ച്ചു. ഡിസിസി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ.​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ല​ത്ത് വേ​ണു​ഗോ​പാ​ൽ, സി​ഐടി​യു നേ​താ​വ് എ.​എ.​ന​വാ​സ്, യുടിയു​സി നേ​താ​വ് മ​നോ​ജ് മോ​ൻ , സ​ന്തോ​ഷ് തു​പ്പാ​ശേ​രി ,കോ​ഞ്ചേ​രി​ൽ ഷം​സു​ദ്ദീ​ൻ, ജോ​സ് വി​മ​ൽ​രാ​ജ് ,മാ​മൂ​ല​യി​ൽ സേ​തു​ക്കു​ട്ട​ൻ, ജി.​ശ​ശി​കു​മാ​ർ, ജി.​ശ്രീ​നി​വാ​സ​ൻ, വ​ർ​ഗീ​സ് ചാ​ക്കോ, ആ​ർ. ശ്രീ​ജി​ത്ത് ,വൈ. ​ന​ജീം ,ജി.​ശ്രീ​കു​മാ​ര​ൻ പി​ള്ള ,എ​സ്.​ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ച​വ​റ ജ​യ​കു​മാ​റി​നെ​യും സെ​ക്ര​ട്ടേ​റി​യ​റ്റ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ജീ​വ് പ​ര​ശി​വി​ള​യേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.