പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് മ​നു​ഷ്യ​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ല്‍ മൂ​ലം: ഇ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍
Thursday, December 5, 2019 1:13 AM IST
കൊല്ലം: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത് മ​നു​ഷ്യ​ന്‍റെ അ​നാ​വ​ശ്യ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ക​ള​ക്‌​ട്രേ​റ്റി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രം​ഭി​ച്ച ന​വീ​ക​രി​ച്ച അ​ടി​യ​ന്ത​ര​ഘ​ട്ട കാ​ര്യ​നി​ര്‍​വ​ഹ​ണ കേ​ന്ദ്രം, സ്റ്റു​ഡ​ന്‍റ്‌​സ് റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സ്, പ​ട്ടി​ക​വി​ഭാ​ഗ യു​വാ​ക്ക​ള്‍​ക്കു​ള്ള ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ളം സാ​ക്ഷി​യാ​യ വ​ലി​യ പ്ര​ള​യ​ത്തി​നാ​ണ് 2018 സാ​ക്ഷി​യാ​യ​ത്. എ​ന്നാ​ല്‍ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യും സ​ര്‍​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യി​ലൂ​ടെ​യും ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ കേ​ര​ള​ത്തി​ന് സാ​ധി​ച്ചു.

ഏ​തൊ​രു ദു​ര​ന്ത​ത്തെ​യും നേ​രി​ടാ​ന്‍ ന​മ്മ​ള്‍ സ​ജ്ജരായി​നി​ല്‍​ക്കേ​ണ്ട​തു​ണ്ട് എ​ന്ന പാ​ഠ​മാ​ണ് ദു​ര​ന്തം മ​ല​യാ​ളി​ക്ക് ന​ല്‍​കി​യ​ത്. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യാ​യാ​ണ് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സം​വി​ധാ​ന​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​വാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ല്ലാ തു​റ​ക​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കി​യാ​ല്‍ മാ​ത്ര​മേ ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ സാ​ധി​ക്കൂ. കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​വും ആ​ത്മ​വി​ശ്വാ​സ​വും വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ആ​വി​ഷ്‌​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ നി​റ​ഞ്ഞ മ​ന​സ്സോ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

എം ​നൗ​ഷാ​ദ് എംഎ​ല്‍എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി, മേ​യ​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ്ണ​ര്‍ പി.​കെ.മ​ധു, സ​ബ് ക​ള​ക്ട​ര്‍ അനൂപം മിശ്ര, റൂ​റ​ല്‍ എ​സ്പി ​ഹ​രി​ശ​ങ്ക​ര്‍, എ ​ഡിഎം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​അ​ജോ​യ്, ആ​ര്‍ടി​ഒ വി.​സ​ജി​ത്, ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ ​ഹ​രി​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.