ഹെ​ൽ​മ​റ്റ് മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു
Thursday, December 5, 2019 1:13 AM IST
ച​വ​റ: ഹെ​ൽ​മ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ഹെ​ൽ​മ​റ്റ് മോ​ഷ​ണം വ്യാ​പ​ക​മാ​കു​ന്നു. ച​വ​റ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ക്കു​ക​ളി​ൽ വ​ച്ചി​ട്ട് പോ​കു​ന്ന ഹെ​ൽ​മ​റ്റു​ക​ൾ ഉ​ട​മ​സ്ഥ​ർ തി​രി​ച്ച് വ​രു​മ്പോ​ൾ ന​ഷ്ട​പ്പെ​ടു​ന്ന അവസ്ഥ​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്ര​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ബൈ​ക്കി​ൽ നി​ന്ന് നാ​ല് ഹെ​ൽ​മ​റ്റു​ക​ളാ​ണ് മോ​ഷ​ണം പോ​യ​ത്.​ ഇ​തി​ൽ പ​ന്മ​ന മേ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ ഹെ​ൽ​മ​റ്റ് എ​ടു​ത്ത​ത് യു​വ​തി​യാ​ണ​ന്ന് നി​രീ​ക്ഷ​ണ കാ​മ​റ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്തി. പ​രാ​തി​യു​മാ​യി ച​വ​റ സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ൾ മൂ​ന്ന് ദി​വ​സ​ത്തി​ന് മു​മ്പ് ഇ​ത്ത​ര​ത്തി​ൽ പോ​ലീ​സു​കാ​​ന്‍റെ ഹെ​ൽ​മ​റ്റും മോ​ഷ​ണം പോ​യി.