ബൈക്കിലെത്തിയ സംഘം വ​യോ​ധി​ക​യു​ടെ മാ​ല പൊ​ട്ടി​ച്ചു
Thursday, December 5, 2019 1:13 AM IST
ശൂ​ര​നാ​ട്: റോ​ഡു​വ​ക്കി​ൽ പ​ശു​വി​നെ മേയ്ക്കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ​മാ​ല ബൈ​ക്കി​ലെ​ത്തി​യ സം​ഘം പൊ​ട്ടി​ച്ചു. ശൂ​ര​നാ​ട് തെ​ക്ക് കോ​യി​പ്പു​റ​ത്ത് ഭാ​ർ​ഗ​വി​യ​മ്മ​യു​ടെ ര​ണ്ട​ര പ​വ​ൻ സ്വ​ർ​ണ​മാ​ല​യാ​ണ് ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ യു​വാ​ക്ക​ൾ പൊ​ട്ടി​ച്ച് ക​ട​ന്ന​ത്. ഇന്നലെ രാ​വി​ലെ പ​തി​നൊ​ന്നി​നാ​യി​രു​ന്നു സം​ഭ​വം.​ റോ​ഡു​വ​ക്കി​ൽ പ​ശു​വി​നെ മേ​യ്ക്കു​ക​യാ​യി​രു​ന്ന ഭാ​ർ​ഗ​വി​യ​മ്മ​യു​ടെ അ​ടു​ത്ത് ബൈ​ക്ക് നി​ർ​ത്തി വ​ഴി ചോ​ദി​ക്കു​ന്ന​തി​നി​ടെയാണ് ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന യു​വാ​വാ​ണ് മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത​ത്. മ​ൽ​പ്പി​ടു​ത്തം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു പ​വ​നോ​ളം തി​രി​കെ കി​ട്ടി. ശൂ​ര​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.