ചു​ക്കു​കാ​പ്പി വി​ത​ര​ണം അ​പ​ക​ട​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ലെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പ്: ജില്ലാക​ള​ക്ട​ർ
Thursday, December 5, 2019 1:14 AM IST
കൊ​ല്ലം: ചു​ക്കു​കാ​പ്പി വി​ത​ര​ണം അ​പ​ക​ട​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ലെ പ്ര​ധാ​ന ചു​വ​ടു​വെ​പ്പാ​ണെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ത്രി​കാ​ല അ​പ​ക​ട​ങ്ങ​ളു​ടെ പ്ര​ധാ​ന​കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് ഡ്രൈ​വ​ർ​മാ​ർ ഉ​റ​ങ്ങി​പ്പോ​കു​ന്ന​താ​ണ്. ചു​ക്കു​കാ​പ്പി കൊ​ടു​ക്കു​ക​യും ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ ഡ്രൈ​വ​ർ​മാ​രു​ടെ ഉ​റ​ക്കം ഇ​ല്ലാ​താ​ക്കു​ക മാ​ത്ര​മ​ല്ല അ​വ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ റോ​ഡ് സം​സ്കാ​ര​ത്തി​ന്‍റെ ന​ന്മ​ക​ൾ ഊ​ട്ടി​യു​റ​പ്പി​ക്കു​ക​യും കൂ​ടി ചെ​യ്യു​ക​യാ​ണ്. അ​ത് വ​ഴി മ​റ്റ് വാ​ഹ​ന​യാ​ത്രി​ക​ർ​ക്ക് ബു​ദ്ധി​മു​ട്ടി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കാ​ൻ അ​വ​ർ പ്ര​ചോ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ട്രാ​ക്കും റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ല്ലം മെ​ട്രോ​യും സം​യു​ക്ത​മാ​യി കൊ​ല്ലം ബൈ​പാ​സി​ലെ ടോ​ൾ​പ്ലാ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച ദീ​ർ​ഘ​ദൂ​ര ഡ്രൈ​വ​ർ​മാ​ർ​ക്കു​ള്ള ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്‌​ട​ർ. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ​മാ​കു​മ്പോ​ൾ അ​തി​ന്‍റെ റി​സ​ൾ​ട്ടും മി​ക​ച്ച​താ​കും. അ​തു​കൊ​ണ്ടാ​ണ് ജ​ന​കീ​യ അ​ടി​ത്ത​റ​യി​ൽ ട്രാ​ക്ക് ന​ട​ത്തു​ന്ന ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ലും മ​റ്റു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ താ​ൻ പ​ങ്കെ​ടു​ക്കു​ന്ന​തെ​ന്നും ക​ള​ക്‌​ട​ർ പ​റ​ഞ്ഞു.

ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് ട്രാ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചു​ക്കു​കാ​പ്പി വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കൊ​ല്ലം ആ​ർടിഒ വി.​സ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ട്രാ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം റി​ട്ട​. ആ​ർടിഒ സ​ത്യ​ൻ പി ​എ ത​യാ​റാ​ക്കി​യ സേ​ഫ് കൊ​ല്ലം റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണ കാ​ർ​ഡു​ക​ളു​ടെ പ്ര​കാ​ശ​നം കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി ​കെ മ​ധു നി​ർ​വ​ഹി​ച്ചു.

എ​ക്സൈ​സ് അ​സി​സ്റ്റ​ന്‍റെ ക​മ്മീ​ഷ​ണ​ർ താ​ജു​ദീ​ൻ, ട്രാ​ക്ക് പ്ര​സി​ഡ​ന്‍റ് റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഓ ആ​ർ തു​ള​സീ​ധ​ര​ന്പി​ള്ള, റോ​ട്ട​റി ക്ല​ബ് ഓ​ഫ് കൊ​ല്ലം മെ​ട്രോ പ്ര​സി​ഡ​ന്‍റ് നി​ജു ജ​മാ​ൽ, റെ​ഡ്ക്രോ​സ് സെ​ക്ര​ട്ട​റി അ​ജ​യ​കു​മാ​ർ, കൗ​ൺ​സി​ല​ർ​മാ​രാ​യ അ​ജി​ത്, അ​നി​ൽ, ട്രാ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, ഡോ. ​ആ​തു​ര​ദാ​സ്, ജോ​ർ​ജ് തോ​മ​സ്, സ​ന്തോ​ഷ് ത​ങ്ക​ച്ച​ൻ, രാ​ജേ​ഷ് തെ​ങ്ങി​ല​ഴി​ക​ത്ത്, ട്രാ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ആ​ർ ശ​ര​ത് ച​ന്ദ്ര​ൻ, റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഓ സ​ത്യ​ൻ പി ​എ, ഗോ​പ​ൻ ലോ​ജി​ക്, സാ​ബു ഓ​ല​യി​ൽ, സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ ഫ​യ​ർ ഓ​ഫീ​സ​ർ കെ ​ഹ​രി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ട​പ്പാ​ക്ക​ട ഫ​യ​ർ ഈ​ആ​ൻ​ഡ് റെ​സ്ക്യൂ ടീം ​ആ​ണ് വി​വി​ധ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ചു​ക്കു​കാ​പ്പി ത​യാ​റാ​ക്കി​യ​ത്. നി​ര​വ​ധി മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും ട്രാ​ക്ക് വോ​ള​ന്‍റി​യേ​ഴ്‌​സും പ്ര​ദേ​ശ​വാ​സി​ക​ളും ചു​ക്കു​കാ​പ്പി വി​ത​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. എ​ല്ലാ ദി​വ​സ​വും രാ​ത്രി പ​ന്ത്ര​ണ്ട് മു​ത​ൽ രാ​വി​ലെ നാ​ല് വ​രെ​യാ​ണ് ചു​ക്കു​കാ​പ്പി വി​ത​ര​ണം ചെ​യ്യു​ക. 31 വ​രെ​യാ​ണ് ചു​ക്കു​കാ​പ്പി വി​ത​ര​ണം ന​ട​ക്കു​ക.