പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ അ​ട​ക്കം വീ​ടു​ക​ളി​ല്‍ ക​വ​ര്‍​ച്ച; തി​രു​ട്ട് ഗ്രാ​മ​ത്ത​ല​വ​ന്‍ പി​ടി​യി​ല്‍
Friday, December 6, 2019 11:08 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ലും പ​രി​സ​ര​ത്തും നി​ര​വ​ധി ക​വ​ര്‍​ച്ച ന​ട​ത്തി​യ കേ​സി​ലെ പ്ര​ധാ​ന പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍​കൂ​ടി അ​റ​സ്റ്റി​ല്‍. ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ട് ഗ്രാ​മ​ത്ത​ല​വ​നാ​യ ര​വി​കു​ഞ്ഞ​പ്പ​നെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
വാ​ള​ക​ത്ത് പോ​ലീ​സ് സൂ​പ്ര​ണ്ടി​ന്‍റെ കു​ടും​ബ​വീ​ട്ടി​ല​ട​ക്കം നി​ര​വ​ധി വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ര​വി​കു​ഞ്ഞ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​തെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് പി​ടി​യി​ലാ​യ ഈ ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട രാ​ധാ​കൃ​ഷ്ണ​ന്‍ എ​ന്ന​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച സൂ​ച​ന​ക​ളാ​ണ് ര​വി​കു​ഞ്ഞ​പ്പ​നെ പി​ടി​കൂ​ടാ​ന്‍ സ​ഹാ​യ​ക​ക​ര​മാ​യ​ത്. ജി​ല്ല​യി​ൽ ന​ട​ന്ന നി​ര​വ​ധി മോ​ഷ​ണ കേ​സി​ൽ ര​വി കു​ഞ്ഞ​പ്പ​ൻ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് അ​ഞ്ച​ൽ സി​ഐ സി.​എ​ൽ സു​ധീ​ർ പ​റ​ഞ്ഞു.
കേ​സി​ല്‍ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഇ​നി​യും പി​ടി​യി​ലാ​കു​മെ​ന്ന സൂ​ച​ന​യും പോ​ലീ​സ് ന​ല്‍​കു​ന്നു​ണ്ട്. ക​വ​ര്‍​ച്ച ന​ട​ന്ന് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ക​ഴി​യാ​തി​രു​ന്ന​ത് പോ​ലീ​സി​നെ​തി​രെ വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.