ഇ​വാ​ൻ​ജ​ലി​ക്ക​ൽ സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ക​ൺ​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും
Friday, December 6, 2019 11:32 PM IST
കൊ​ട്ടാ​ര​ക്ക​ര: സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ൻ​ഡ്യ സൗ​ത്ത് കേ​ര​ള ഡ​യോ​സി​ഷ​ൻ ക​ൺ​വ​ൻ​ഷ​ന് വാ​ള​കം പാ​ല​സ് മൗ​ണ്ടി​ലു​ള്ള ഡ​യോസി​ഷ​ൻ സെ​ന്‍റ​റി​ൽ പ്രാ​ർ​ഥ​ന നി​ർ​ഭ​ര​മാ​യ തു​ട​ക്കം.
ബി​ഷ​പ്പ് ഡോ.​ഏ​ബ്ര​ഹാം ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൂ​ർ​ണ​മാ​യ സ​മ​ർ​പ്പ​ണ​ത്തോ​ടെ ദൈ​വ​ത്തി​ങ്ക​ലേ​ക്ക് മ​ട​ങ്ങി വ​രു​വാ​നും ന​മു​ക്ക് ല​ഭ്യ​മാ​കു​ന്ന വ​ർ​ത്ത​മാ​ന​കാ​ല നി​മി​ഷ​ങ്ങ​ളെ ദൈ​വ​ത്തോ​ടു ചേ​ർ​ന്ന് ജീ​വി​ച്ച് പ​വി​ത്രീ​ക​രി​ക​രി​ക്കു​വാ​നും വി​ശ്വാ​സി​ക​ളെ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ദൈ​വ​കാ​രു​ണ്യ​ത്തി​ന്‍റെ മു​ദ്ര പ​തി​ഞ്ഞ​താ​ണ് ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വു​മെ​ന്നും ബി​ഷ​പ്പ് പ​റ​ഞ്ഞു.
വി​കാ​രി ജ​ന​റ​ൽ റ​വ.​സി.​കെ.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സ​ഭ സെ​ക്ര​ട്ട​റി റ​വ.​ഏ​ബ്ര​ഹാം ജോ​ർ​ജ്, ഡ​യോ​സി​ഷ​ൻ സെ​ക്ര​ട്ട​റി റ​വ.​അ​ച്ച​ൻ​കു​ഞ്ഞ് ജോ​ർ​ജ്, പ്ര​തി​നി​ധി സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പി.​ഒ.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റ​വ.​പി.​ജെ. ശ​മു​വേ​ൽ, റ​വ.​മാ​ത്യു ഫി​ലി​പ്പ്, റ​വ.​ഷാ​ജി ഫി​ലി​പ്പ്, റ​വ.​ഷാ​ജി അ​ല​ക്സാ​ണ്ട​ർ, റ​വ.​വൈ.ശാ​മു​വേ​ൽ, റ​വ.​ആ​ർ.​ലാ​സ​ർ, റ​വ.​കെ.​എ​സ്.​ജ​യിം​സ്, റ​വ.​ലാ​ജി വ​ർ​ഗീ​സ്, റ​വ. ക്രി​സ്റ്റ​ഫ​ർ ഷാ​ബു, റ​വ.​പ്ര​കാ​ശ് മാ​ത്യു, റ​വ. ശാ​മു​വേ​ൽ ഗ​ണേ​ശ്, റ​വ.​ഷി​നോ തോ​മ​സ്, റ​വ.​ടോ​ണി തോ​മ​സ്, ഇ​വാ.​പി.​പി.​ബാ​ബു​ക്കു​ട്ടി എ​ന്നി​വ​ർ സ്തോ​ത്ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.
റ​വ. ബി​ൻ​സ​ൻ തോ​മ​സി​നന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡ​യോ​സി​ഷ​ൻ ക്വ​യ​ർ ഗാ​ന​ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. ഡ​യോ​സി​ഷ​ൻ ബി​ഷ​പ്പി​നെ​യും ഇ​വാ​ൻ​ജ​ലി​ക്ക​ൽ സ​ഭ ഭാ​ര​വാ​ഹി​ക​ളെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. വ​ർ​ക്കേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സി​ൽ റ​വ.​വ​ർ​ഗീ​സ് ഫി​ലി​പ്പ്, റ​വ.​പി.​ടി.​മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു..
ഇ​ന്ന് രാ​വി​ലെ 10 ന് ​ഡ​യോ​സി​ഷ​ൻ യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്, നാ​ലി​ന് വാ​ള​കം ജം​ഗ്ഷ​നി​ൽ പ​ര​സ്യ യോ​ഗം. 6 ന് ​പൊ​തു​യോ​ഗ​ത്തി​ൽ ബ്ര​ദ​ർ.​ജോ​ർ​ജ് കോ​ശി ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും.
ക​ൺ​വ​ൻ​ഷ​ൻ നാ​ളെ സ​മാ​പി​ക്കും.​രാ​വി​ലെ എ‌ട്ടിന് ​തി​രു​വ​ത്താ​ഴ ശു​ശ്രൂ​ഷ. 10ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും ആ​ത്മീ​യ സം​ഗ​മ​വും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും.