നി​രാ​ലം​ബ​ർ​ക്ക് കൈ​ത്താ​ങ്ങു​മാ​യി ധ്വ​നി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം
Friday, December 6, 2019 11:32 PM IST
ച​വ​റ: അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും നി​രാ​ലം​ബ​ർ​ക്കും കൈ​ത്താ​ങ്ങാ​കു​വാ​ൻ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ധ്വ​നി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ.
വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി നോ​ക്കു​ന്ന 32 യു​വാ​ക്ക​ൾ ചേ​ർ​ന്ന് രൂ​പം കൊ​ടു​ത്ത സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഉ​ദ്ഘാ​ട​നം കോ​യി​വി​ള ബി​ഷ​പ് ജെ​റോം അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ നാ​ളെ ന​ട​ക്കും. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം രാ​വി​ലെ 11ന് ​ഡോ. അ​നി​ൽ മു​ഹ​മ്മ​ദ് നി​ർ​വ​ഹി​ക്കും. അ​ഭ​യ​കേ​ന്ദ്രം മാ​നേ​ജിം​ഗ് ട്ര​സ്റ്റി കു​ഞ്ഞ​ച്ച​ൻ എ​സ്.​ആ​റാ​ട​നെ സി.​പി. സു​ധീ​ഷ് കു​മാ​ർ ആ​ദ​രി​ക്കും.
അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ അം​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര വി​ത​ര​ണ​വും ന​ട​ത്തും. ഉ​ച്ച​യ്ക്ക് 12.30 ന് ​സ്നേ​ഹ​വി​രു​ന്ന് ന​ട​ക്കും. ക​ഴി​ഞ്ഞ ര​ണ്ട് പ്ര​ള​യ​ങ്ങ​ളി​ലും ദു​രി​ത​മ​നു​ഭ​വി​ച്ച​വ​ർ​ക്ക് കൈ​താ​ങ്ങാ​യി മാ​റാ​ൻ കൂ​ട്ടാ​യ്മ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും വ​രും നാ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​മൂ​ഹ​ത്തി​നും കൈ​ത്താ​ങ്ങാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ര​ക്ഷാ​ധി​കാ​രി സി ​പി സു​ധീ​ഷ് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ഷൈ​ൻ.​പി എ​സ്, സെ​ക്ര​ട്ട​റി ബി.​അ​ജ​യ​കു​മാ​ർ, ട്ര​ഷ​റ​ർ വി.​വി.​പ്ര​ദീ​പ് കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.