നീ​തി സം​ഗ​മ​ത്തി​ന് കൊല്ലത്ത് ആ​യി​ര​ങ്ങ​ൾ
Sunday, December 8, 2019 11:21 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്തെ ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഉ​ന്ന​താ​ധി​കാ​ര ന​യ​രൂ​പീ​ക​ര​ണ സ​മി​തി​യാ​യി കേ​ര​ള റീ​ജ​ൺ ലാ​റ്റി​ൻ കാ​ത്ത​ലി​ക് കൗ​ൺ​സി​ലി​ന്‍റെ ഈ​വ​ർ​ഷ​ത്തെ സ​മു​ദാ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​നം കു​റി​ച്ച് കൊ​ല്ലം ഫാ​ത്തി​മ​മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന നീ​തി സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ആ​യി​ര​ങ്ങ​ൾ.

ഏ​ഷ്യ​യി​ലെ ത​ന്നെ ആ​ദ്യ​ത്തെ രൂ​പ​ത​യാ​യ കൊ​ല്ല​മാ​ണ് സ​മു​ദാ​യ ദി​നാ​ച​ര​ണ​ത്തി​ന് ആ​തി​ഥ്യ​മ​രു​ളി​യ​ത്. ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി സ​മ്മേ​ള​നം, വ​നി​താ പ്ര​തി​നി​ധി സ​മ്മേ​ള​നം, യു​വ​ജ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം, അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം എ​ന്നി​വ ന​ട​ന്നു.
കേ​ര​ള​ത്തി​ലെ 12 ല​ത്തീ​ൻ രൂ​പ​ത​ക​ളി​ലെ 22 ല​ക്ഷം വ​രു​ന്ന സ​മു​ദാ​യ അം​ഗ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് 1500-ൽ ​അ​ധി​കം പേ​ർ സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ദി​വ്യ​ബ​ലി​യോ​ടെ​യാ​ണ് പ്ര​തി​നി​ധി സ​മ്മേ​ള​ന​ങ്ങ​ൾ അ​വ​സാ​നി​ച്ച​ത്.

വൈ​കു​ന്നേ​രം ന​ട​ന്ന നീ​തി സം​ഗ​മ​ത്തി​ൽ പ്ര​തി​നി​ധി​ക​ൾ​ക്ക് പു​റ​മേ രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള സ​മു​ദാ​യ അം​ഗ​ങ്ങ​ളും വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും അ​ട​ക്കം ഏ​ഴാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. അ​ധി​കാ​ര പ​ങ്കാ​ളി​ത്തം നീ​തി സ​മൂ​ഹ​ത്തി​ന് എ​ന്ന​താ​യി​രു​ന്നു സ​മു​ദാ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ചി​ന്താ​വി​ഷ​യം.