തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​നി പ​രി​ധി​ക്ക് പു​റ​ത്ത്
Sunday, December 8, 2019 11:21 PM IST
തെന്മല: തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥ​ലം മാ​റി വ​രു​ന്ന പു​തി​യ കെ​ട്ടി​ട​ത്തി​ൽ ഒ​രു ക​മ്പ​നി​ക​ളു​ടെ​യും മൊ​ബൈ​ൽ ക​വ​റേ​ജ് ല​ഭ്യ​മ​ല്ല. സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ലും പ​രി​സ​ര​ത്തും, ഒ​രു മൊ​ബൈ​ൽ നെ​റ്റ് വ​ർ​ക്കി​ന്‍റെ​യും റേ​ഞ്ച് കാ​ര്യ​മാ​യി ല​ഭി​ക്കി​ല്ല.

തെ​ന്മ​ല ഡാം ​കെ​ഐ​പി വ​ക പ​ഴ​യ ഐ​ബി ന​വീ​ക​രി​ച്ചു ​ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് പോ​ലീ​സി​ന് ക​രാ​റു​കാ​ർ താ​ക്കോ​ൽ കൈ​മാ​റി​യ​ത്. ഒ​ട്ടും വൈ​കാ​തെ സ്റ്റേ​ഷ​ൻ നി​ല​വി​ൽ പ്ര​വ​ര്‍​ത്തി​ക്കു​ന്ന തെ​ന്മ​ല ജം​ഗ്‌​ഷ​നി​ലെ സ്വ​കാ​ര്യ തോ​ട്ട​ത്തി​ൽ നി​ന്നും ഡാം ​ഐ​ബി കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റാ​നി​രി​ക്കു​ക​യാ​ണ്.

എ​ന്നാ​ൽ തെ​ന്മ​ല ഡാം ​റോ​ഡി​ൽ ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ അ​ഡ്വ​ഞ്ച​ർ സോ​ൺ മു​ത​ൽ പു​തി​യ സ്റ്റേ​ഷ​ൻ കെ​ട്ടി​ടം സ്ഥി​തി ചെ​യു​ന്ന സ്ഥ​ലം വ​രെ​യാ​ണ് എ​ല്ലാ നെ​റ്റ് വ​ർ​ക്കു​ക​ളും പ​രി​ധി​ക്കു പു​റ​ത്താകു​ന്ന​ത്.

സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ കോ​മ്പൗ​ണ്ടി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങി ഡാം ​ജം​ഗ്‌​ഷ​ൻ റോ​ഡി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ അ​ത്യാ​വ​ശ്യം കോ​ൾ ചെ​യ്യാ​നു​ള്ള റേ​ഞ്ച് ല​ഭി​ക്കും. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഇ​ന്‍റ​ർ​നെ​റ്റ്‌ ക​ണ​ക്ഷ​ൻ 2ജി ​മാ​ത്ര​മേ രേ​ഖ​പ്പെ​ടു​ത്തു എ​ന്ന​തി​നാ​ല്‍ നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി വ​രും. ഏ​ക ആ​ശ്വാ​സം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ബി​എ​സ്എ​ന്‍​എ​ല്‍ ലാ​ൻ​ഡ് ഫോ​ണാ​ണ്. എ​ന്നാ​ല്‍ ഇ​ത് പ​ല​പ്പോ​ഴും പ​ണി മു​ട​ക്കു​ന്ന​ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കും. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ ബി​എ​സ്എ​ന്‍​എ​ല്‍ മൊ​ബൈ​ൽ ക​ണ​ക്ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന സ്ഥി​തി​ക്ക് റേ​ഞ്ച് ല​ഭ്യ​മ​ല്ലാ​ത്ത​ത് സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മ്പോ​ൾ ത​ന്നെ ക​ല്ലു​ക​ടി​യാ​ക്കാ​നും സാ​ധ്യ​ത ഉ​ണ്ട്.

തെ​ന്മ​ല​യി​ൽ മൊ​ബൈ​ൽ ട​വ​റു​ക​ൾ വ​ന്ന കാ​ലം മു​ത​ൽ ഇ​ന്ന് വ​രെ​യും തെ​ന്മ​ല - ഡാം ​റോ​ഡി​ൽ ഈ ​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ എ​ല്ലാ നെ​റ്റു​വ​ര്‍​ക്കും പ​രി​ധി​ക്കു പു​റ​ത്താ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തോ​ടെ ഉ​ന്ന​തത​ല​ത്തി​ൽ വി​ഷ​യം പ​രി​ഹ​രി​ക്ക​പ്പെ​ടും എ​ന്നാ​ണ് പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ സ്ഥി​തി ചെ​യു​ന്ന സ്ഥ​ല​ത്തു നി​ന്നും വെ​റും 50 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യു​ള്ള ഡാം ​ക​വ​ല​യി​ൽ ഒ​ട്ടു​മി​ക്ക നെറ്റ് വ​ർ​ക്കു​ക​ളും 4ജി സേ​വ​ന​ത്തോ​ട് കൂ​ടി ല​ഭി​ക്കു​ക​യും ചെ​യ്യും.