മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ഭ​ര​ണ​വ​ർ​ഗം ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ല: ഷി​ബു ബേ​ബി​ജോ​ൺ
Sunday, December 8, 2019 11:21 PM IST
കൊ​ല്ലം: ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വ​ർ​ഗ​മാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സ​മൂ​ഹം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളു​ടെ ഗൗ​ര​വം ഭ​ര​ണാ​ധി​കാ​രി​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ലെ​ന്ന് മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി​ജോ​ൺ.
ല​ത്തീ​ൻ ക​ത്തോ​ലി​ക്കാ സ​മു​ദാ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സം​ഘ​ട​നാ സ​മ്മേ​ള​നം കൊ​ല്ലം ഫാ​ത്തി​മ​മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ഗോ​ള​താ​പ​നം ഏ​റ്റ​വും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്ന​ത് തീ​ര​ദേ​ശ വാ​സി​ക​ളെ​യാ​ണ്. അ​വ​രു​ടെ നി​ല​നി​ൽ​പ്പ് ത​ന്നെ ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. ഇ​ത്ത​രം യാ​ഥാ​ർ​ഥ്യ​ങ്ങ​ളൊ​ന്നും സ​ർ​ക്കാ​രു​ക​ൾ തി​രി​ച്ച​റി​യു​ന്നി​ല്ല. ഇ​വ​രു​ടെ പു​ന​ര​ധി​വാ​സം അ​നി​വാ​ര്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​വി​ധി​ക്ക് സ​മു​ദാ​യം ശ​ക്ത​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്ന് ഷി​ബു​ബേ​ബി​ജോ​ൺ പ​റ​ഞ്ഞു.
ക​ട്ട​മ​ര​ങ്ങ​ൾ പോ​ലും കേ​ന്ദ്ര​സ​ർ​ക്കാ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന പു​തി​യ വ്യ​വ​സ്ഥ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ഈ ​വ്യ​വ​സ്ഥ​യു​ടെ യു​ക്തി മ​ന​സി​ലാ​കു​ന്നി​ല്ല. തീ​ര​ദേ​ശ​വാ​സി​ക​ളു​ടെ ഭ​വ​ന പ​ദ്ധ​തി നി​ർ​ത്ത​ലാ​ക്കി​യ​ത് അ​ട​ക്ക​മു​ള്ള നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ സ​മു​ദാ​യ​വും അ​നു​ബ​ന്ധ സം​ഘ​ട​ന​ക​ളും ഗൗ​ര​വ​മാ​യി ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ന​വോ​ത്ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്ക സ​ഭ വ​ഹി​ച്ച പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ര​ള​ത്തി​ലെ ല​ത്തീ​ൻ സ​മു​ദാ​യം ഉ​യ​ർ​ത്തു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ന്യാ​യ​യു​ക്ത​മാ​ണ്. ഇ​ത് പ​രി​ഹ​രി​ക്കാ​നും ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​നും ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ​ക്ക് ക​ഴി​യ​ണം.
പാ​ർ​ല​മെ​ന്‍റി​ലും നി​യ​മ​സ​ഭ​യി​ലു​മു​ള്ള ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്രാ​തി​നി​ധ്യം എ​ടു​ത്തു​ക​ള​യാ​ൻ പോ​കു​ക​യാ​ണ്. ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ത്തേ മ​തി​യാ​കൂ. ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത പ്രാ​തി​നി​ധ്യം തു​ട​രേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.
അ​ധി​കാ​ര പ​ങ്കാ​ളി​ത്തം നീ​തി സ​മൂ​ഹ​ത്തി​ന് എ​ന്ന വി​ഷ​യം ച​വ​റ ബി​ജെ​എം കോ​ള​ജി​ലെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ ഡോ.​ബി​ജു ടെ​റ​ൻ​സ് അ​വ​ത​രി​പ്പി​ച്ചു. വി​ദ്യാ​ഭ്യാ​സം, ആ​തു​ര ശു​ശ്രൂ​ഷ, സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്നി​വ​യി​ലൊ​ക്കെ ഏ​റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ല​ത്തീ​ൻ സ​മു​ദാ​യം ഇ​ന്ന് നേ​രി​ടു​ന്ന പി​ന്നാ​ക്കാ​വ​സ്ഥ​യു​ടെ കാ​ര​ണ​ത്തെ കു​റി​ച്ച് ആ​ഴ​ത്തി​ൽ ചി​ന്തി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
സ​മു​ദാ​യം ഒ​രു വി​ശ്വാ​സ സ​മൂ​ഹ​മാ​യി മാ​ത്രം നി​ല​കൊ​ള്ളു​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​രി​ഹാ​രം കാ​ണു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്നു. ഈ ​പോ​രാ​യ്മ നി​ക​ത്തി മു​ന്നോ​ട്ടു​പോ​ക​ണം.
ല​ത്തീ​ൻ സ​മു​ദാ​യ​ത്തി​ൽ നി​ന്ന് യു​വ​തീ യു​വാ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ ക​ട​ന്നു​വ​രു​ന്ന​ത് അ​ടു​ത്ത കു​റെ നാ​ളു​ക​ളാ​യി കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലും നീ​തി​ന്യാ​യ മേ​ഖ​ല​യി​ലു​മൊ​ക്കെ സ​മു​ദാ​യ പ്രാ​തി​നി​ധ്യം കൂ​ടു​ത​ൽ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഡോ.​ബി​ജു പ​റ​ഞ്ഞു.
കെ​എ​ൽ​സി​എ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നൊ​റേ​ണ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ ഹ​ണി ബ​ഞ്ച​മി​ൻ, സി​എ​സ്എ​സ് വൈ​സ് ചെ​യ​ർ​മാ​ൻ ബെ​ന്നി പാ​പ്പ​ച്ച​ൻ, ഡി​സി​എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ദേ​വ​ദാ​സ്, കെ​എ​ൽ​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ.​തോ​മ​സ്, കെ​എ​ൽ​സി​എ സെ​ക്ര​ട്ട​റി എം.​സി.​ലോ​റ​ൻ​സ്, കൊ​ല്ലം രൂ​പ​താ അ​ൽ​മാ​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി പ്ര​ഫ.​എ​സ്.​വ​ർ​ഗീ​സ്, അ​ൽ​മാ​യ ക​മ്മീ​ഷ​ൻ അം​ഗം ഷൈ​ജ ടീ​ച്ച​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കെ​ആ​ർ​എ​ൽ​സി​ബി​സി അ​ൽ​മാ​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ഷാ​ജ്കു​മാ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ആ​ല​പ്പു​ഴ രൂ​പ​താ മെ​ത്രാ​ൻ ഡോ.​ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
സ​മു​ദാ​യ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ഷ​പ് ജെ​റോം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന വ​നി​താ പ്ര​തി​നി​ധി സ​മ്മേ​ള​നം കൊ​ല്ലം ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ലാ​റ്റി​ൻ കാ​ത്ത​ലി​ക് വി​മ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജ​യി​ൻ‌ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ലാ​ലി വി​ൻ​സ​ന്‍റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദി​വ്യ​ബ​ലി​ക്ക് വി​കാ​രി ജ​ന​റ​ൽ മോ​ൺ.​വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഫാ​ത്തി​മ​മാ​താ കോ​ള​ജ് ഹാ​ളി​ൽ ന​ട​ന്ന യു​വ​ജ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ചി​ന്താ ജെ​റോം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം ലാ​റ്റി​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് കെ.​ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം കൊ​ല്ലം മു​ൻ പ്ര​സി​ഡ​ന്‍റ് മ​നു ജോ​ർ​ജ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ദി​വ്യ​ബ​ലി​ക്ക് ബി​ഷ​പ് ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം സം​സ്ഥാ​ന ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി മി​നി​ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​ഷ​പ് ഡോ.​ജോ​സ​ഫ് ക​രി​യി​ൽ അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. ബി​ഷ​പ് ഡോ.​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ, ഫാ.​ഫ്രാ​ൻ​സി​സ് സേ​വ്യ​ർ താ​ന്നി​ക്കാ​പ്പ​റ​ന്പി​ൽ, ആ​ന്‍റ​ണി ആ​ൽ​ബ​ർ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.