സ്ത്രീ​ധ​നം ന​ൽ​കി​യി​ല്ല; വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ട​താ​യി പ​രാ​തി
Sunday, December 8, 2019 11:52 PM IST
പു​ന​ലൂ​ർ: സ്ത്രീ​ധ​നം ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി വി​ട്ട​താ​യി പ​രാ​തി. കാ​ര​വാ​ളൂ​ർ സ്വ​ദേ​ശി ബാ​ല​ച​ന്ദ്ര​ന്‍ പി​ള്ള, ഭാ​ര്യ ശ്യാ​മ​ള ദേ​വി മ​ക​ള്‍ സി​നി ച​ന്ദ്ര​ന്‍, മ​ക​ന്‍ ദു​ബാ​യി​യി​ല്‍ ജോ​ലി​യു​ള്ള സി​ജി ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍​ക്ക്‌ എ​തി​രെ​യാ​ണ് പ​രാ​തി.
സി​ജി ച​ന്ദ്ര​ന്‍റെ ഭാ​ര്യ ഹ​ണി മോ​ള്‍ ആ​ണ് പ​രാ​തി​ക്കാ​രി. തി​രു​വ​ന​ന്ത​പു​ര​ത്ത് ജോ​ലി ഉ​ള്ള സ​ഹോ​ദ​രി ബി​രു​ദം ഉ​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യെ ഗ​ള്‍​ഫി​ല്‍ എ​ഞ്ചി​നീ​യ​ര്‍ ആ​യ സി​ജി ച​ന്ദ്ര​ന് വേ​ണ്ടി വി​വാ​ഹം ക​ഴി​ക്കു​വാ​ന്‍ വേ​ണ്ടി അ​ന്വേ​ഷി​ക്കു​ക​യും അ​ങ്ങ​നെ മൂ​ന്ന് വ​ര്‍​ഷം മു​മ്പാ​ണ് മു​രു​ക​ന്‍ പി​ള്ള​യു​ടെ​യും കൃ​ഷ്ണ വേ​ണി​യു​ടെ​യും മ​ക​ള്‍ ബി​ടെ​ക് ബി​രു​ദ​ധാ​രി ഹ​ണി മോ​ളു​ടെ​യും സി​ജി ച​ന്ദ്ര​ന്‍റേ​യും വി​വാ​ഹം ന​ട​ന്ന​ത്.
ഗ​ള്‍​ഫി​ല്‍ എ​ഞ്ചി​നീ​യ​ര്‍ ആ​ണെ​ന്ന് ധ​രി​പ്പി​ച്ചാ​ണ് സി​ജി ച​ന്ദ്ര​ൻ വി​വാ​ഹം ന​ട​ത്തി​യ​ത്. ഇ​ത് ക​ള്ള​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ ജി​വി​ത​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ൾ ആ​രം​ഭി​ച്ചു. പി​ന്നീ​ട​ത് സ്ത്രീ​ധ​ന വി​ഷ​യ​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ന്ന ഹ​ണി മോ​ളെ​യും കു​ടും​ബ​ത്തെ​യും സ്ത്രീ​ധ​ന​ത്തി​ന് പേ​രി​ൽ നി​ര​ന്ത​രം വേ​ട്ട​യാ​ടി​യി​രു​ന്ന​താ​യ് പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു.