കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം; ജി​ല്ലാ​ത​ല ആ​ഘോ​ഷം ഇന്ന്
Sunday, December 8, 2019 11:52 PM IST
കൊല്ലം: കേ​ര​ള ബാ​ങ്ക് രൂ​പീ​കൃ​ത​മാ​യ​തി​ന്‍റെ ജി​ല്ലാ​ത​ല ആ​ഘോ​ഷം ഇന്ന് രാ​വി​ലെ 9.30 മു​ത​ല്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം. നൗ​ഷാ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കും.
എം​പിമാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ന്‍, കെ. ​സോ​മ​പ്ര​സാ​ദ്, എ.​എം. ആ​രി​ഫ്, എം​എ​ല്‍​എമാ​രാ​യ എം.മു​കേ​ഷ്, ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍, കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ര്‍, കോ​വൂ​ര്‍ കു​ഞ്ഞു​മോ​ന്‍, പി. ​അ​യി​ഷാ പോ​റ്റി, ജി.​എ​സ്. ജ​യ​ലാ​ല്‍, എ​ന്‍. വി​ജ​യ​ന്‍​പി​ള്ള, മു​ല്ല​ക്ക​ര ര​ത്‌​നാ​ക​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, ജി​ല്ലാ ക​ള​ക്ട​ര്‍ ബി. ​അ​ബ്ദു​ല്‍​നാ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.