മി​ക​ച്ച പ്രീ ​പ്രൈ​മ​റി സ്കൂ​ൾ പ്ര​ഖ്യാ​പ​ന​വും ട്വി​ന്നിം​ഗ് പ​രി​പാ​ടി​യും ന​ട​ന്നു
Sunday, December 8, 2019 11:53 PM IST
ച​വ​റ: ച​വ​റ പു​തു​ക്കാ​ട് സ​ർ​ക്കാ​ർ എ​ൽ​പി സ്്കൂ​ൾ ജി​ല്ല​യി​ലെ മി​ക​ച്ച പ്രീ ​പ്രൈ​മ​റി സ്്കൂ​ൾ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും ട്വി​ന്നിം​ഗ് പ​രി​പാ​ടി​യും ന​ട​ന്നു. പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​നും ചി​ന്താ​സ്വാ​ത​ന്ത്ര്യം, ശാ​സ്ത്രീ​യ പ​ഠ​നം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ഴ് പ​ഠ​ന മൂ​ല​ക​ളാ​ണ് സ്്കൂ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം എ​ൻ വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ ല​ളി​ത ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​യാ​യി. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം എ​സ് എ​സ് കെ ​സം​സ്ഥാ​ന പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഡോ.​പി പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശോ​ഭ, ബ്ലെ​യ്സി കു​ഞ്ഞ​ച്ച​ൻ, അ​രു​ൺ​ലാ​ൽ, രാ​ധാ​കൃ​ഷ്ണ​ൻ, ഉ​ണ്ണി​ത്താ​ൻ, ച​വ​റ എ​ഇ​ഒ എ​ൽ.​മി​നി, ഡി ​പി ഒ ​മി​നി​കു​മാ​രി, ബി​പി​ഒ ബി​ജു, ഡ​യ​റ്റ് അ​ധ്യാ​പി​ക ബി​ന്ദു, പ്ര​ഥ​മ​ധ്യാ​പി​ക ശ്യാ​മ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് പ്രീ - ​സ്കൂ​ളു​ക​ളു​ടെ മി​ക​വു​ക​ൾ അ​വ​ത​രി​പ്പി​ച്ചു. മി​ക​വ് പ​ങ്കു​വ​യ്ക്ക​നെ​ത്തി​യ പ്രീ ​സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ഗ​ണി​ത​മൂ​ല, സം​ഗീ​ത മൂ​ല, ശാ​സ്ത്ര മൂ​ല, നി​ർ​മ്മാ​ണ മൂ​ല, പാ​വ​മൂ​ല, വാ​യ​ന മൂ​ല, ചി​ത്ര മൂ​ല എ​ന്നി​വ ത​യ്യാ​റാ​ക്കി​യി​രു​ന്നു. ഇ​വ​യി​ൽ ഒ​ട്ടേ​റെ ക​ളി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു. കാ​ണാ​ൻ വ​ന്ന​വ​ർ​ക്ക് ഒ​രു പു​ത്ത​ൻ അ​നു​ഭ​വ​മാ​യി പ​രി​പാ​ടി മാ​റി.