കേ​ര​ള ബാ​ങ്ക് സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തും: ജെ.​മേ​ഴ്‌​സി​ക്കു​ട്ട​ിയ​മ്മ
Monday, December 9, 2019 11:01 PM IST
കൊല്ലം: വി​ക​സ​ന ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യ കേ​ര​ള ബാ​ങ്ക് സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക മേ​ഖ​ല ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ആ​ഘോ​ഷ​ങ്ങ​ള്‍ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഇ​ന്ത്യ​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച​യു​ടെ ആ​ഘാ​തം സം​സ്ഥാ​ന​ത്തി​ന് മ​റി​ക​ട​ക്കാ​നു​ള്ള ബ​ദ​ല്‍ സം​വി​ധാ​ന​മാ​ണ് കേ​ര​ള ബാ​ങ്ക്. 2008 ലെ ​സാ​മ്പ​ത്തി​ക മാ​ന്ദ്യം ലോ​ക​രാ​ജ്യ​ങ്ങ​ളെ ഉ​ല​ച്ച​പ്പോ​ള്‍ ഇ​ന്ത്യ​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍ ഇ​ന്ന് സ്ഥി​തി​യാ​കെ മാ​റി​യി​ട്ടു​ണ്ട്. രാ​ജ്യം ലോ​ക​ത്തി​ലെ ഏ​റ്റ​വും പ​രി​താ​പ​ക​ര​മാ​യ സാ​മ്പ​ത്തി​ക അ​ര​ക്ഷി​താ​വ​സ്ഥ​യി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ടു.

കോ​ര്‍​പ്പ​റേ​റ്റു​ക​ള്‍​ക്ക് 1.5 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​കു​തി ഇ​ള​വ് ന​ല്‍​കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. എ​ന്നാ​ല്‍ നി​കു​തി ഏ​കീ​ക​ര​ണ​ത്തി​ലൂ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ നി​കു​തി വ​രു​മാ​ന​ത്തി​ന് പ​രി​ധി​നി​ശ്ച​യി​ക്കു​ക​യു​മാ​ണ്. നി​കു​തി വ​രു​മാ​ന​ത്തി​ന്‍റെ 58 ശ​ത​മാ​നം കേ​ന്ദ്രം എ​ടു​ത്തശേ​ഷം സം​സ്ഥാ​ന​ത്തി​ന് അ​ര്‍​ഹ​മാ​യ വി​ഹി​തം മാ​സ​ങ്ങ​ളോ​ളം മു​ട​ക്കു​ക​യു​മാ​ണ്. കാ​ര്‍​ഷി​ക മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ന​യ​ങ്ങ​ളാ​ണ് സ്വീ​ക​രി​ക്കു​ന്ന​തും.

ക​ശു​വ​ണ്ടി സം​സ്‌​ക​ര​ണം ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തോ​ട് പു​റം​തി​രി​ഞ്ഞ് നി​ല്‍​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ള്‍ കാ​ണി​ക്കു​ന്ന​ത്. വാ​യ്പാ​തു​ക കൃ​ത്യ​മാ​യി അ​ട​ച്ചു തീ​ര്‍​ത്തി​ട്ടും തി​ക​ച്ചും നി​ഷേ​ധാ​ത്മ​ക സ​മീ​പ​നം കാ​ണി​ക്കു​ന്ന ഇ​ത്ത​രം ബാ​ങ്കി​ങ് മേ​ഖ​ല​ക​ളെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ന്‍ കേ​ര​ള ബാ​ങ്കി​ന് സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എം ​നൗ​ഷാ​ദ് എംഎ​ല്‍എ ​അ​ധ്യ​ക്ഷ​നാ​യി. ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍എ, ​മുൻ എംപി പി.​രാ​ജേ​ന്ദ്ര​ന്‍, സ​ഹ​ക​ര​ണ എം​പ്ലോ​യീ​സ് വെ​ല്‍​ഫെ​യ​ര്‍ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ ​രാ​ജ​ഗോ​പാ​ല്‍, എം ​ഗം​ഗാ​ധ​ര​ക്കു​റു​പ്പ്, എം.​സി ബി​നു​കു​മാ​ര്‍, കെ. ​സേ​തു​മാ​ധ​വ​ന്‍, കെ.​ജെ. അ​ലോ​ഷ്യ​സ്, എം. ​വേ​ണു​ഗോ​പാ​ല്‍, എ. ​പ്ര​ദീ​പ്, കെ.​വി. പ്ര​മോ​ദ്, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍ പി.​ജെ. അ​ബ്ദു​ല്‍ ഗ​ഫാ​ര്‍, ഓ​ഡി​റ്റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഡി. ​പ്ര​സ​ന്ന​കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നി​ല​വി​ല്‍ 771 ശാ​ഖ​ക​ളും അ​റു​പ​ത്ത​യ്യാ​യി​ര​ത്തി​ല​ധി​കം കോ​ടി​യു​ടെ നി​ക്ഷേ​പ​വു​മാ​യി കേ​ര​ള​ത്തി​ലെ ര​ണ്ടാ​മ​ത്തെ ബാ​ങ്കാ​യി മാ​റു​വാ​ന്‍ ല​യ​ന​ത്തോ​ടു​കൂ​ടി കേ​ര​ള ബാ​ങ്കി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ന്‍​ആ​ര്‍​ഐ നി​ക്ഷേ​പം ഉ​ള്‍​പ്പെ​ടെ എ​സ്​ബിഐ​യു​ടെ ആ​കെ നി​ക്ഷേ​പം 1.53 ല​ക്ഷം കോ​ടി​യോ​ളം രൂ​പ​യാ​ണ്. എ​ന്‍​ആ​ര്‍​ഐ നി​ക്ഷേ​പം സ്വീ​ക​രി​ച്ച് ഭാ​വി​യി​ല്‍ കേ​ര​ള​ത്തി​ലെ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് കേ​ര​ള ബാ​ങ്ക് മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ന​ട​ന്നു വ​രു​ന്നു.