ഓച്ചിറയിൽ ബാ​ങ്കി​ൽ മോ​ഷ​ണ​ശ്ര​മം
Monday, December 9, 2019 11:01 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് ഓ​ച്ചി​റ ശാ​ഖ​യി​ൽ മോ​ഷ​ണ​ശ്ര​മം. എ​ക​ദേ​ശം ര​ണ്ട​ര​യോ​ടു​കൂ​ടി​യാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ അ​ലാ​റം കേ​ട്ട​തി​നാ​ൽ സ​മീ​പ​ത്തെ ക​ട​യി​ലെ സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​തോ​ടെ മോ​ഷ്ടാ​ക്ക​ൾ ഓ​ടി​പ്പോ​യി. മു​ഖം മൂ​ടി ധ​രി​ച്ചെ​ത്തി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ എ​ത്തി​യ​ത്. ഇ​ത് സി​സി​ടി​വി യി​ൽ നി​ന്നും വ്യ​ക്ത​മാ​യി.
ബാ​ങ്കി​ന്‍റെ ജ​നാ​ല​ക​ൾ പൊ​ളി​ച്ചാ​ണ് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും ഒ​രു ഹാ​ക് സാ​ബ്ലേ​ഡും മോ​ഷ്ടാ​ക്ക​ളു​ടെ​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു മൊ​ബൈ​ൽ ഫോ​ണും കി​ട്ടി​യി​ട്ടു​ണ്ട്. പോ​ലീ​സ് ഡോ​ഗ്എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണം പി​ടി​ച്ചെ​ത്തി​യ പോ​ലീ​സ് നാ​യ തൊ​ട്ട​ടു​ത്ത ക​ട​വ​രെ പോ​യി തി​രി​കെ വ​ന്നു.
സൈ​ഡ് വ​ശ​ത്തെ ജ​ന​ൽ പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സി​സി​ടി​വി വ​ഴി ല​ഭി​ച്ച സി​ഗ്ന​ലി​ലൂ​ടെ അ​ലാ​റം പ്ര​വ​ർ​ത്തി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഓ​ച്ചി​റ സി​ഐ പ്ര​കാ​ശ് പ​റ​ഞ്ഞു.
പ്ര​തി​യെ സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. ബാ​ങ്ക് അ​ധി​കൃ​ത​ർ സ്ഥ​ല​ത്ത്എ​ത്തി ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ് അ​റി​യി​ച്ച​ത്. ഓ​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്തു.