സ്കൂ​ൾ വി​ദ്യാ​ർ​ഥി ഓ​ടി​ച്ച ബൈ​ക്കി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്ക്
Monday, December 9, 2019 11:01 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​മി​ത വേ​ഗ​ത​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് കാ​ൽ ന​ട യാ​ത്രി​ക​രാ​യ ര​ണ്ട് സ്കൂ​ൾ വി​ദ്യാ​ർ​ത​ഥി​നി​ക​ൾ​ക്ക്‌ പ​രി​ക്ക്.
സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ര​മ്യ, ആ​ൻ​സി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന വി​ദ്യാ​ർ​ഥി അ​ഭി​ജി​ത്തി​നെ​തി​രെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.
ഇ​ന്ന​ലെ രാ​വി​ലെ 9.30 ന് ​കൊ​ട്ടാ​ര​ക്ക​ര -ഓ​യൂ​ർ റോ​ഡി​ൽ അ​ർ​ബ​ൻ ബാ​ങ്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​നി​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
രാ​വി​ലെ സ്കൂ​ൾ പ​രി​സ​ര​ത്ത് ബൈ​ക്കു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​മി​ത വേ​ഗ​ത​യി​ൽ പാ​യു​ന്ന​താ​യി പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.