ഗൃ​ഹ​ചൈ​ത​ന്യം പ​ദ്ധ​തി​ക്ക് തു​ട​ക്കം
Monday, December 9, 2019 11:01 PM IST
കുണ്ടറ: ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി ചേ​ര്‍​ന്ന് ന​ട​പ്പി​ലാ​ക്കു​ന്ന ഗൃ​ഹ​ചൈ​ത​ന്യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ള​ര്‍​ത്തി​യെ​ടു​ത്ത വേ​പ്പ്, ക​റി​വേ​പ്പി​ല എ​ന്നി​വ എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​ന്ന​തി​നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
തൈ​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ഇ​ള​മ്പ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജ ഗോ​പ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ ഒ​രു വാ​ര്‍​ഡി​നു 300 തൈ​ക​ള്‍ എ​ന്ന തോ​തി​ല്‍ 21 വാ​ര്‍​ഡു​ക​ള്‍​ക്കാ​ണ് തൈ​ക​ള്‍ ന​ല്‍​കു​ക.
വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു ഗോ​പ​ന്‍ അ​ധ്യ​ക്ഷ​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ജ​യ​കു​മാ​രി, നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ മീ​നാം​ബി​ക, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഗി​രീ​ഷ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ര്‍ ശ്രീ​രാ​ജ്, ഓ​വ​ര്‍​സി​യ​ര്‍ മ​നോ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.