ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന്‍റെ ത​ലേ ദി​വ​സം വീ​ടി​നു​ള​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ​താ​യി പ​രാ​തി
Monday, December 9, 2019 11:46 PM IST
പു​ന​ലൂ​ർ: വീ​ട്ടി​ലേ​യ്ക്കു​ള​ള വ​ഴി അ​ട​ച്ച് സ്റ്റേ​ജ് കെ​ട്ടി​യ​ത് ചോ​ദ്യം ചെ​യ്ത സം​ഭ​വ​ത്തി​ൽ ഗൃ​ഹ​നാ​ഥ​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ന്‍റെ ത​ലേ ദി​വ​സം വീ​ടി​നു​ള​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ​താ​യി പ​രാ​തി.
വി​ള​ക്കു വെ​ട്ടം പു​ത്ത​ൻ വി​ള ജം​ഗ്ഷ​നി​ൽ മം​ഗ​ല​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജ​ശേ​ഖ​ര​ൻ പി​ള്ള​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്.
സ​മീ​പ​വാ​സി​ക​ളാ​യ ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ന്‍റെ വീ​ട്ടി​ലേ​യ്ക്കു​ള്ള വ​ഴി​യ​ട​ച്ച് 28-ാം ഓ​ണാ​ഘോ​ഷം ന​ട​ത്താ​ൻ സ്റ്റേ​ജു കെ​ട്ടി​യ​തി​നെ രാ​ജ​ശേ​ഖ​ര​ൻ പി​ള​ള ചോ​ദ്യം ചെ​യ്യു​ക​യു​ണ്ടാ​യി. ഇ​തി​നെ​ത്തു​ട​ർ​ന്ന് സ്റ്റേ​ജ് മ​റ്റൊ​രു സ്ഥ​ല​ത്തേ​യ്ക്ക് ഇ​വ​ർ മാ​റ്റി​യി​രു​ന്നു.
ഇ​തി​നി​ടെ ഗൃ​ഹ​നാ​ഥ​ൻ വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കി പൂ​ജ​ക​ളും മ​റ്റു ന​ട​ത്താ​ൻ വീ​ട്ടി​ലേ​യ്ക്കു വ​രു​മ്പോ​ഴാ​ണ് വീ​ടി​നു​ള​ളി​ൽ മ​ല​മൂ​ത്ര വി​സ​ർ​ജ​നം ന​ട​ത്തി​യ​താ​യി അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് പു​ന​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് രാ​ജ​ശേ​ഖ​ര​ൻ പി​ള​ള പ​റ​ഞ്ഞു. മൊ​ഴി​യെ​ടു​പ്പ് ന​ട​ത്തി​യെ​ങ്കി​ലും ര​ണ്ടു പേ​ർ​ക്കെ​തി​രെ മാ​ത്ര​മാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള​ള​ത്.