എ​സ്എ​ൻ​ഡി​പി ശാ​ഖ​യി​ൽ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ​ണം
Monday, December 9, 2019 11:46 PM IST
കു​ന്ന​ത്തൂ​ർ: എ​സ്എ​ൻ​ഡി​പി യോ​ഗം കു​ന്ന​ത്തൂ​ർ യൂ​ണി​യ​നി​ൽ​പ്പെ​ട്ട 460 -ാം ന​മ്പ​ർ സി.​കേ​ശ​വ​വി​ലാ​സം കു​ന്ന​ത്തൂ​ർ പ​ടി​ഞ്ഞാ​റ് ശാ​ഖ​യി​ൽ കാ​ണി​ക്ക​വ​ഞ്ചി ത​ക​ർ​ത്ത് മോ​ഷ​ണം.
10000 ത്തി​ലേ​റെ രൂ​പ​യി​ല​ധി​കം ന​ഷ്ട​പ്പെ​ട്ടു. സ​മീ​പ​ത്തു​ള്ള ബ്ര​ദേ​ഴ്സ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ സി​സി​ടി​വി കാ​മ​റ​ക​ൾ ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.
ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ശാ​സ്താം​കോ​ട്ട പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കേ​സെ​ടു​ത്തു.
പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​രാ​ഴ്ച​യ്ക്ക് മു​മ്പും ക​വ​ർ​ച്ചാ ശ്ര​മ​ങ്ങ​ൾ ന​ട​ന്ന​താ​യി നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് മോ​ഷ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും സം​ശ​യ​മു​ണ്ട്. കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ എ​സ്എ​ൻ​ഡി​പി ശാ​ഖ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന ക​വ​ർ​ച്ച​ക​ൾ ത​ട​യു​ന്ന​തി​ന് പോ​ലീ​സ് സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ശാ​ഖാ പ്ര​സി​ഡ​ന്‍റ് അ​തു​ല്യ ര​മേ​ശ​നും സെ​ക്ര​ട്ട​റി കെ.​വേ​ണു​വും ആ​വ​ശ്യ​പ്പെ​ട്ടു.പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.