എബിലിറ്റി ഫെസ്റ്റ് സംഘടിപ്പിച്ചു
Wednesday, December 11, 2019 12:06 AM IST
പു​ന​ലൂ​ർ: പുനലൂർ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും ദീ​പി​ക ബാ​ലസ​ഖ്യ​വും ചേ​ർ​ന്ന് ലി​ല്ലി​യാ​ൻ സ്പെ​ഷൽ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കാ​യി എ​ബി​ലി​റ്റി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്ട​ർ മോ​ൺ.​ജോ​ൺ​സ​ൺ ജോ​സ​ഫ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ ചേ​ർ​ന്നാ​ണ് ഉ​ദ്ഘാ​ടനം നി​ർ​വ​ഹി​ച്ച​ത്.​

പു​ന​ലൂ​ർ ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ശീ​ലാ രാ​ധാ​കൃ​ഷ്ണ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റൊ​സേ​റ്റ, ദീ​പി​ക ബാ​ല സ​ഖ്യം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടൈ​റ്റ​സ് ലൂ​ക്കോ​സ്, ഫാ. ​ക്രി​സ്തു​ദാ​സ് ,എ​ബ്ര​ഹാം ജേ​ക്ക​ബ്, ദീ​പി​കാ ലേ​ഖ​ക​ൻ അ​നി​ൽ പ​ന്ത​പ്ലാ​വ്, വി.​ഒ.​സ​ണ്ണി എ​ന്നി​വ​ർ പ്രസംഗിച്ചു. സാ​മൂ​ഹൃ സു​ര​ക്ഷാ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ആ​ന​ന്ദ് മ​നീ​ഷ് ക്ലാ​സെ​ടു​ത്തു.