വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Thursday, December 12, 2019 11:52 PM IST
കൊ​ട്ടാ​ര​ക്ക​ര : മോ​ഷ​ണ​കു​റ്റം ആ​രോ​പി​ച്ച് വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ എ​ഴു​കോ​ൺ പോ​ലീ​സ് പി​ടി​യി​ലാ​യി. എ​ഴു​കോ​ൺ കാ​ക്ക​ക്കോ​ട്ടൂ​ർ തു​വ​ല്ലൂ​ർ​മു​ക്ക് പി. ​ആ​ർ.​ഹൗ​സ് വീ​ട്ടി​ൽ രാ​ജു (49), കൊ​ട്ടാ​ര​ക്ക​ര പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര അ​നി​ൽ ഭ​വ​നി​ൽ അ​ഖി​ൽ ദേ​വ് (30) എ​ന്നി​വ​രാ​ണ് എ​ഴു​കോ​ൺ പോലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കാ​ക്ക​കോ​ട്ടൂ​ർ തൂ​വെ​ല്ലൂ​ർ മു​ക്കി​ൽ അ​ഭി​ലാ​ഷ് ഭ​വ​നി​ൽ ശ്യാ​മ​ള​കു​മാ​രി മ​ക​ൻ അ​ഭി​ലാ​ഷ് എ​ന്നി​വ​രെ​യാ​ണ് പ്ര​തി​ക​ൾ മ​ർ​ദി​ച്ച​ത്. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി രാ​ജു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഹോ​സ് പൈ​പ്പ് ശ്യാ​മ​ള​കു​മാ​രി​യു​ടെ മ​ക​ൻ അ​ഭി​ലാ​ഷ് മോ​ഷ്ടി​ച്ചു വെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. ശ്യാ​മ​ള കു​മാ​രി​യു​ടെ വീ​ടി​നു മു​ന്നി​ൽ വ​ച്ച് പ്ര​തി​ക​ൾ ഇ​രു​വ​രും ചേ​ർ​ന്ന് അ​ഭി​ലാ​ഷി​നെ​യും പി​ടി​ച്ചു മാ​റ്റാ​ൻ ചെ​ന്ന ശ്യാ​മ​ള​കു​മാ​രി​യെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

എ​സ്ഐ അ​ശോ​ക് കു​മാ​ർ, എ​സ് സി​പിഒ മാ​രാ​യ ഷി​ബു, ബി​നു വ​നി​താ എ​സ് സിപിഒ ഷേ​ർ​ളി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.