പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ൾ പി​ടി​യി​ൽ
Friday, December 13, 2019 11:25 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ൽ ന​ട​ന്ന സ്പെ​ഷ​ൽ ഡ്രൈ​വി​ൽ കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സി​ൽ​പെ​ട്ടു പോ​ലീ​സി​ൽ പി​ടി​കൊ​ടു​ക്കാ​തെ​യും കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​മെ​ടു​ത്ത ശേ​ഷം വി​ചാ​ര​ണ​ക്കെ​ത്താ​തെ​യും മു​ങ്ങി ന​ട​ക്കു​ക​യാ​യി​രു​ന്ന 25 ഓ​ളം പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി.
കു​ണ്ട​റ- ര​ണ്ട്, ശാ​സ്താം​കോ​ട്ട-​നാ​ല്, ശൂ​ര​നാ​ട്-​ര​ണ്ട്, കൊ​ട്ടാ​ര​ക്ക​ര-​മൂ​ന്ന്, പൂ​യ​പ്പ​ള്ളി-​ര​ണ്ട്, പു​ന​ലൂ​ർ-​ഒ​ന്ന്, പ​ത്ത​നാ​പു​രം-​മൂ​ന്ന്, കു​ന്നി​ക്കോ​ട്-​ര​ണ്ട്, അ​ഞ്ച​ൽ-​ര​ണ്ട്, ഏ​രൂ​ർ-​ഒ​ന്ന്, കു​ള​ത്തൂ​പ്പു​ഴ-​ഒ​ന്ന്, ക​ട​ക്ക​ൽ-​ഒ​ന്ന്, ച​ട​യ​മം​ഗ​ലം-​ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​കി​ട്ടാ​പു​ള്ളി​ക​ളു​ടെ അ​റ​സ്റ്റ് ന​ട​ന്ന​ത്.
അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ മോ​ഷ​ണം, ഗാ​ർ​ഹി​ക​പീ​ഡ​നം, കു​റ്റ​ക​ര​മാ​യ ന​ര​ഹ​ത്യ​ശ്ര​മം, ച​തി ചെ​യ്തു പ​ണം ത​ട്ടി​യെ​ടു​ക്കാ​ൻ എ​ന്നീ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു ഒ​ളി​വി​ൽ പോ​യ​വ​രും ഉ​ൾ​പ്പെ​ടു​ന്നു. പി​ടി​കി​ട്ടാ​പു​ള്ളി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യു​ള്ള സ്പെ​ഷ​ൽ​ഡ്രൈ​വ് കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു.