മം​ഗ​ലാ​പു​ര​ത്ത് തൂ​ങ്ങി​മ​രി​ച്ച യു​വാ​വി​ന്‍റേ​യും യു​വ​തി​യു​ടേ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ച്ചു
Friday, December 13, 2019 11:26 PM IST
കു​ണ്ട​റ: മം​ഗ​ലാ​പു​ര​ത്ത് ലോ​ഡ്ജ് മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ യു​വാ​വി​ന്‍റേ​യും യു​വ​തി​യു​ടേ​യും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്കാ​രം ന​ട​ത്തി.
ക​ഴി​ഞ്ഞ ദി​വ​സം 11 ഓ​ടെ പ്ര​ത്യേ​കം ആം​ബു​ല​ൻ​സി​ലി​ലാ​ണ് അ​വ​ര​വ​രു​ടെ വ​സ​തി​യി​ലെ​ത്തി​ച്ച​ത്. ക​രി​ക്കോ​ട് പേ​രൂ​ർ കാ​ട്ടും​പു​റ​ത്ത് വീ​ട്ടി​ൽ സു​രേ​ഷ് ലാ​ലി​ന്‍റെ മ​ക​ൾ പൊ​ന്നു (25), കാ​മു​ക​ൻ പേ​രൂ​ർ രാ​ജ്ഭ​വ​നി​ൽ രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ൻ വി​ഷ്ണു​രാ​ജ് (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി മം​ഗ​ലാ​പു​ര​ത്തെ ലോ​ഡ്ജ് മു​റി​യി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പൊ​ന്നു​വി​ന്‍റെ ഭ​ർ​ത്താ​വ് ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് വി​ദേ​ശ​ത്ത് ജോ​ലി​ക്ക് പോ​യ​ത്.
ഇ​വ​ർ​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള ഒ​രു കു​ഞ്ഞു​ണ്ട്. സ​മീ​പ​വാ​സി​യാ​യ വി​ഷ്ണു​രാ​ജു​മാ​യി പൊ​ന്നു അ​ടു​ത്ത​കാ​ല​ത്ത് അ​ടു​പ്പ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ നാ​ട്ടി​ൽ ഈ ​വി​വ​രം പ​ര​സ്യ​മാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ഏ​ഴി​ന് രാ​വി​ലെ മു​ത​ൽ പൊ​ന്നു​വി​നെ കാ​ണാ​നി​ല്ലാ​തെ വ​ന്ന​തോ​ടെ ബ​ന്ധു​ക്ക​ൾ കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.
ഇ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് മി​സിം​ഗ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ച്ചു​വ​ര​വെ​യാ​ണ് ഇ​ന്ന​ലെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മം​ഗ​ലാ​പു​രം പോ​ലീ​സാ​ണ് ലോ​ഡ്ജ് മു​റി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​ത്. വി​ഷ്ണു​രാ​ജ് ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​ണ്.
പി​താ​വി​നൊ​പ്പം എ​ൻ​ജി​നീ​യ​റിം​ഗ് വ​ർ​ക്ക് ഷോ​പ്പി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മം​ഗ​ലാ​പു​രം ഭാ​ഗ​ത്ത് ഇ​രു​വ​രും ഉ​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.