യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു
Friday, December 13, 2019 11:26 PM IST
കു​ണ്ട​റ: കേ​ര​ള​പു​രം അ​ഞ്ചു​മു​ക്കി​ൽ പ്ര​വാ​സി​യു​ടെ ഭാ​ര്യ ഷാ​ജി​ല​യെ (ഷൈ​ല) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും കാ​മു​ക​നു​മാ​യ ക​രി​മ്പി​ൻ ക​ര കു​ന്നും​പു​റ​ത്ത് അ​നീ​ഷ് കു​ട്ടി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ഷാ​ജി​ല​യെ ശ​ല്യം ചെ​യ്ത​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സി​നോ​ട് പ്ര​തി സ​മ്മ​തി​ച്ചു.
രാ​വി​ലെ 8.45 ന് ​നി​ത്യ​വും ഇ​ള​യ കു​ട്ടി​യെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റി​വി​ടാ​ൻ എ​ത്തു​മെ​ന്ന് കൃ​ത്യ​മാ​യി അ​റി​യാ​മാ​യി​രു​ന്ന അ​നീ​ഷ് അ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ സം​ഭ​വ​സ്ഥ​ല​ത്ത് കാ​ത്തു നി​ന്നു. കൃ​ത്യം ന​ട​ത്തു​ന്ന​തി​നാ​യി ക​റി​ക്ക​ത്തി​യും മു​ള​കു​പൊ​ടി​യും ക​രു​തി​യി​രു​ന്നു. മ​ക​ളെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റി​വി​ട്ട് മ​ട​ങ്ങി​വ​ര​വെ​യാ​ണ് ഷാ​ജി​ല​യെ പ്ര​തി കു​ത്തി​വീ​ഴ്ത്തി​യ​ത്.
പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് കു​ണ്ട​റ സി​ഐ ര​മേ​ശ് കു​മാ​ർ പ​റ​ഞ്ഞു. ബു​ധ​നാ​ഴ് രാ​ത്രി​യോ​ടെ ഷാ​ജി​ല​യു​ടെ ഭ​ർ​ത്താ​വ് വി​ദേ​ശ​ത്തു​നി​ന്ന് നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ദി​വ​സം ഇ​ള​മ്പ​ള്ളൂ​ർ ജ​മാ അ​ത്ത് ഖ​ബ​ർ സ്ഥാ​നി​ൽ ക​ബ​റ​ട​ക്കി. ഇ​വ​ർ​ക്ക് ര​ണ്ട് കു​ട്ടി​ക​ളാ​ണു​ള്ള​ത്.

കണ്‍സിലിയേഷന്‍ ഓഫീസര്‍; അഭിമുഖം മാറ്റിവച്ചു

കൊല്ലം: സബ് കളക്ടറുടെ ഓഫീസില്‍ 18ന് നടത്താനിരുന്ന കണ്‍സിലിയേഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു.