നാ​ട്ടു​കാ​രു​ടെ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി
Saturday, December 14, 2019 11:38 PM IST
പ​ത്ത​നാ​പു​രം: ക​ഴി​ഞ്ഞ എ​ട്ട് വ​ർ​ഷ​മാ​യി സ​ഞ്ചാ​ര യോ​ഗ്യ​മ​ല്ലാ​തി​രു​ന്ന റോ​ഡ് നാ​ട്ടു​കാ​ർ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ വൃ​ത്തി​യാ​ക്കി.
പ​ത്ത​നാ​പു​രം, പി​റ​വ​ന്തൂ​ർ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ചാ​ച്ചി​പ്പു​ന്ന-​മാ​ങ്കോ​ട് റോ​ഡാ​ണ് കാ​ൽ​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​യ സ്ഥി​തി​യി​ൽ ത​ക​ർ​ന്ന് കി​ട​ന്ന​ത്. റോ​ഡി​ന്‍റെ ത​ക​ർ​ച്ച കാ​ര​ണം ഇ​തു​വ​ഴി ഉ​ണ്ടാ​യി​രു​ന്ന ബ​സ് സ​ർ​വീ​സും മു​ട​ങ്ങി.
സ്കൂ​ൾ കോ​ളേ​ജ് വി​ദ്യാ​ർ​ഥി​ക​ളും തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ളു​മ​ട​ക്കം കൂ​ടു​ത​ലാ​യി ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചാ​ൽ​പ്പോ​ലും ഇ​തു​വ​ഴി ഓ​ട്ടം വ​രാ​റി​ല്ല. ആ​ർ​ക്കെ​ങ്കി​ലും രോ​ഗം വ​ന്നാ​ലോ മ​റ്റ് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ലോ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ.
പ​ത്ത​നാ​പു​ര​ത്ത് നി​ന്നും മാ​ങ്കോ​ട്, പാ​ടം, വെ​ള്ളം തെ​റ്റി, പൂ​മ​രി തി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നു​ള്ള എ​ളു​പ്പ​മാ​ർ​ഗ​മാ​ണ് ഈ ​റോ​ഡ്. അ​ഞ്ച് കി​ലോ​മീ​റ്റ​ർ മാ​ത്രം ദൂ​ര​മു​ള്ള റോ​ഡ് എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി​യ​ത്. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​ഞ്ചാ​യ​ത്ത് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ർ​ക്കും നാ​ട്ടു​കാ​ർ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഒ​ടു​വി​ൽ നാ​ട്ടു​കാ​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ കു​ഴി​ക​ൾ അ​ട​ച്ച് റോ​ഡി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു.