രാ​ജാ​ജി സ​മൂ​ഹ​മാ​റ്റ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​: ഷി​ബു ബേ​ബി ജോ​ൺ
Tuesday, January 14, 2020 11:23 PM IST
ച​വ​റ: ക​ലാ​കാ​ര​നി​ലൂ​ടെ സാ​മൂ​ഹ്യ മാ​റ്റ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ച വ്യ​ക്തി​യാ​യി​രു​ന്നു രാ​ജാ​ജി​യെ​ന്ന് മു​ൻമ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജാ​ജി​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ ച​വ​റ തോ​ട്ടി​നു വ​ട​ക്ക് വൈ​ങ്ങേ​ലി മു​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ജാ​ജി​യു​ടെ ര​ണ്ടാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും രാ​ജാ​ജി ചാ​രി​റ്റ​ബി​ൾ ആന്‍റ് ക​ൾ​ച്ച​റ​ൽ ഫൗ​ണ്ടേ​ഷ​ന്‍റെ ഒ​ന്നാ​മ​ത് വാ​ർ​ഷി​ക​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷി​ബു ബേ​ബി ജോ​ൺ.

പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​രു​ടെ മു​ന്നോ​ക്ക​ത്തി​നാ​യി ശ്ര​മി​ച്ച രാ​ജാ​ജിയെ ​പോ​ലെ​യു​ള്ള​വ​ർ ഇ​ന്നും സ​മൂ​ഹ​ത്തി​ൽ ഉ​ണ്ട്. ഇ​ന്നും പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ മു​ന്നോ​ക്കം എ​ത്തി​യി​ട്ടു​ണ്ടോയെന്ന് പ​രി​ശോ​ധി​ക്ക​ണം. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ പി​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ന് ന​ൽ​കു​ന്നു​ണ്ട്.​ ഇ​ത് അ​ർ​ഹ​ത​പ്പെ​ട്ട​വ​രു​ടെ കൈ​ക​ളി​ൽ ല​ഭ്യ​മാ​കു​ന്നു​ണ്ടോ എ​ന്നും സ​ർ​ക്കാ​രും സം​വി​ധാ​ന​വും പ​രി​ശോ​ധി​ക്ക​ണം.​ഇ​ന്നും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ക്കൂ​ട്ട​ർ ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഷി​ബു ബേ​ബി ജോ​ൺ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ രാ​ജാ​ജി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ.​ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​കു​മാ​ർ, ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ളി​ത, കെ​എം​എം​എ​ൽ എ​ച്ച്ഒ​ഡി എ​ൻ.​കെ.​അ​നി​ൽ​കു​മാ​ർ , വാ​ർ​ഡ് മെ​മ്പ​ർ ജ​യ​ശ്രീ, ക​വി ഇ​ഞ്ച​ക്കാ​ട് ബാ​ല​ച​ന്ദ്ര​ൻ, ത​ട്ടാ​ശ്ശേ​രി രാ​ജ​ൻ, ചി​ത്രാ​ല​യം രാ​മ​ച​ന്ദ്ര​ൻ, വി.​ആ​ർ.​രാ​ജു, ആ​ർ.​ഹ​രി​ദാ​സ​ൻ, ച​വ​റ സു​രേ​ന്ദ്ര​ൻ, ശാ​ര​ദ രാ​ജാ​ജി, പി. ​ബാ​ബു രാ​ജ​ൻ, മ​ക്കു മൈ​നാ​ഗ​പ്പ​ള്ളി, പു​ന്ത​ല മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​ജ​യ​ൻ വി ​ച​വ​റ, സ​ത്യ​ൻ കോ​മ​ല്ലൂ​ർ , മ​ണി​ക്കു​ട്ട​ൻ ച​വ​റ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​ഡി​ക്ക​ൽ ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.